Film News

മികച്ച ഹിറ്റ്; മോഹിനിയാട്ടം 130ൽ നിന്ന് 215 തിയറ്ററുകളിലേക്ക്

സൈജു കുറുപ്പിന്റെ കരിയർ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ് ഭരതനാട്യം 2: മോഹിനിയാട്ടം. ഇപ്പോൾ ഇതാ ചിത്രം മൂന്നാം വാരത്തിൽ 130 തിയറ്ററുകളിൽ നിന്ന് 215 തിയേറ്ററുകളിലേക്ക് പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ വമ്പിച്ച വിജയവും പ്രേക്ഷകരുടെ ആവശ്യവും പരി​ഗണിച്ചാണ് കൂടുതൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനം. ഏപ്രിൽ 10ന് റിലീസ് ചെയ്ത ചിത്രം 25 കോടി ക്ലബിൽ കയറിയിരുന്നു.

കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ് ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.

സൈജു കുറുപ്പിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവാരാണ് പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്‌. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.

കണ്ടിരിക്കേണ്ട ത്രില്ലർ! 'ഒരു ദുരൂഹ സാഹചര്യത്തിൽ' പ്രേക്ഷകപ്രശംസ നേടുന്നു

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ടീസർ ലോഞ്ച് ചെയ്ത് മോഹൻലാൽ

25 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മോഹിനിയാട്ടം

"പാതിരാക്കുറുക്കൻ" പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു.

കാവ്യ ഫിലിം കമ്പനി അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി"; രചന സംവിധാനം ജോജു ജോർജ്

SCROLL FOR NEXT