Film News

'ഋഷഭ'; പാന്‍ ഇന്ത്യന്‍ ചിത്രവുമായി മോഹന്‍ലാല്‍

പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങി നടന്‍ മോഹന്‍ലാല്‍. ഋഷഭ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാണ് താന്‍ എന്ന് മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചത്. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹിന്ദി,മലയാളം, തമിഴ്, തെലുഗ്, ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് സംവിധായകന്‍.

'ഞാന്‍ പുതിയൊരു സിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. അതിനാണ് ഞാന്‍ ദുബായില്‍ വന്നത്. തെലുഗ്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വരുന്ന വലിയൊരു സിനിമയാണ്. ഋഷഭ എന്നാണ് ചിത്രത്തിന്റെ പേര്. ഇതൊരു വലിയ സിനിമയായിരിക്കും', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കരാര്‍ ഒപ്പിടുന്നതിനായി മോഹന്‍ലാല്‍ ഇപ്പോള്‍ ദുബായിലാണുള്ളത്.

വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രമാണ് ഋഷഭ. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' ആണ് നിലവില്‍ മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ദൃശ്യം, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. മോണ്‍സ്റ്റര്‍, എലോണ്‍ എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT