Film News

ദൃശ്യം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ നവംബര്‍ 16ന് അടുത്ത സിനിമയില്‍, ആക്ഷന്‍ രംഗങ്ങളും

സെപ്തംബര്‍ അവസാനവാരം ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കന്‍ഡ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ നവംബര്‍ 16ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യും. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷന്‍ സിനിമയിലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത്.

മോഹന്‍ലാലിനൊപ്പം അശ്വിന്‍ കുമാര്‍, ശ്രദ്ധാ ശ്രീനാഥ്, സിദ്ധിഖ്, വിജയരാഘവന്‍, എന്നിവരും ചിത്രത്തിലുണ്ടാകും. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ രചനയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ കൂടിയാണ് ഈ സിനിമ.

കൊവിഡില്‍ ചിത്രീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള മലയാളം ചിത്രം കൂടിയാണ്. 18 കോടി ബജറ്റിലാണ് ചിത്രമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കലര്‍ന്ന മാസ് എന്റര്‍ടെയിനറായിരിക്കും ഈ ചിത്രമെന്ന് നേരത്തെ ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യു'വിനോട് പറഞ്ഞിരുന്നു. ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടാകും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘട്ടന രംഗം ചിത്രീകരിക്കുന്ന സിനിമയുമാണ്.

2021 ഓണം റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് അവസാന ഘട്ട ചിത്രീകരണത്തിലേക്ക് കടക്കുകയാണ്. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ്.

'പ്രതിഛായക്ക് ലഭിക്കുന്നത് വലിയ സ്വീകാര്യത'; കെ.പി സുധീരയുടെ സന്ദേശം പങ്കുവെച്ച് ബാലചന്ദ്രമേനോൻ

കുഞ്ചാക്കോ ബോബൻ ചിത്രം "ഒരു ദുരൂഹ സാഹചര്യത്തിൽ": ട്രെയ്‌ലർ പുറത്തിറങ്ങി, റിലീസ് ഏപ്രിൽ 15-ന്

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

SCROLL FOR NEXT