Film News

മോഹന്‍ലാലിന്റെ അടുത്ത സിനിമ സിദ്ദിഖിനൊപ്പമല്ല

ചിത്രീകരണം പുരോഗമിക്കുന്ന ബറോസ് പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ ഇനി അഭിനയിക്കുന്ന സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ബറോസിന് ശേഷമുള്ള മോഹന്‍ലാല്‍ ചിത്രം സിദ്ദീഖിനൊപ്പമല്ലെന്ന് താരത്തോട് അടുത്ത കേന്ദ്രങ്ങള്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ബിഗ് ബജറ്റ് സിനിമയുടെ വിദേശ ഷെഡ്യൂളുകളാവും ബറോസിന് ശേഷം തുടങ്ങുക. ബറോസ് പൂര്‍ത്തിയാക്കിയ ശേഷമേ അടുത്ത പ്രൊജക്ട് ഏതാണെന്ന് മോഹന്‍ലാല്‍ തീരുമാനിക്കൂ. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബറോസ്. മോഹന്‍ലാലിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ആലോചനകള്‍ പുരോഗമിക്കുന്നതായും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ദൃശ്യം സെക്കന്‍ഡിന് മുമ്പ് തന്നെ ചിത്രീകരണം തുടങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് റാം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നിര്‍ത്തിവച്ചത്. പ്രധാനമായും വിദേശലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം.

ജീത്തു ജോസഫ് റാം എന്ന സിനിമയെക്കുറിച്ച് മുമ്പ് പറഞ്ഞത്

ദൃശ്യം ഒരു ഫാമിലി ഡ്രാമയാണെന്ന് പറഞ്ഞത് പോലെ റാം ഒരു ഫാമിലി ഡ്രാമയാണെന്നൊന്നും ഞാന്‍ പറയുന്നില്ല(ചിരിക്കുന്നു). അതൊരു പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ടെയിനറാണ്. ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറാണ്. അത് തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ്. ലാലേട്ടന്റെ വ്യത്യസ്ഥമായ ഗെറ്റപ്പുമാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT