Film News

'രാവണനി'ല്‍ തീരുന്നില്ല മോഹന്‍ലാല്‍ സര്‍പ്രൈസുകള്‍; പുതിയ ഗെറ്റപ്പും വൈറല്‍

ഫേസ്ബുക്കില്‍ പ്രേക്ഷകര്‍ കുറച്ച് ദിവസങ്ങളായി ലുക്കുകളുടെ പിന്നാലെയാണ്. ലോക്ഡൗണിലെ സ്‌റ്റൈലിഷ് മിറര്‍ സെല്‍ഫി മമ്മൂട്ടി പോസ്റ്റ് ചെയ്തതിന് പിന്നാലെ താരങ്ങളുടെ പുതിയ ഗെറ്റപ്പ് എങ്ങനെയെന്നായിരുന്നു ചര്‍ച്ചകള്‍. മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിന്റെയും പുതിയ ലുക്ക് എത്തി. നീണ്ട താടിയും മുടിയും കണ്ണടയും ചുവന്ന തൊപ്പിയുമായെത്തിയ മോഹന്‍ലാലിന്റെ പുതിയ ലുക്കാണ് ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. വൈറലായ രാവണന്‍ ഗെറ്റപ്പില്‍ നിന്നും അലാവുദ്ദീനായി മാറിയതാണോ എന്നും കണ്ടാല്‍ സാന്റാക്ലോസിനെപ്പോലുണ്ടന്നും തുടങ്ങി പുതിയ ചിത്രത്തെ പല തരത്തില്‍ വ്യാഖ്യനിക്കുകയാണ് കാഴ്ച്ചക്കാര്‍. അടിക്കുറിപ്പൊന്നും നല്‍കാതെയാണ് താരം ഫേസ്ബുക് പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നീണ്ട താടിയോടും മുടിയോടും കൂടിയ പരമ്പരാഗത കാവി വേഷത്തിലുള്ള രാവണന്‍ ചിത്രങ്ങളായിരുന്നു ഇന്ന് രാവിലെ പുറത്തു വന്നിരുന്നത്. ലാല്‍ ഓണം നല്ലോണം എന്ന ഏഷ്യാനെറ്റ് സ്‌പെഷ്യല്‍ പ്രോഗ്രാം ക്രോമാ ഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു അത്. ലങ്കാലക്ഷ്മി എന്ന നാടകത്തിന്റെ പല ഭാവങ്ങളുടെ ഷൂട്ടിംഗ് സ്റ്റില്‍ ആണിതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നോടൊപ്പം ബോഡിഷെയ്മിങ് നടത്തിക്കൊണ്ടുള്ള ചില കമന്റുകളും പ്രചരിച്ചിരുന്നു.

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായെത്തുന്ന ജീത്തു ജോസഫിന്റെ ദൃശ്യം 2 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. ഇതിനു വേണ്ടി താടിമാറ്റി 'ജോര്‍ജുകുട്ടി' ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

ആരെയും ഭയന്നിട്ടല്ല, വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മയുടെ പ്രവർത്തനങ്ങളിൽ എന്നെന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

SCROLL FOR NEXT