Film News

മമ്മൂക്കയുടെ പരീക്ഷണങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത ലാലിന് ലഭിക്കുന്നില്ല, വാലിബനിൽ മോഹൻലാൽ വളരെ ഹാപ്പിയാണ്: ഷിബു ബേബി ജോൺ

മമ്മൂട്ടിയുടെ പരീക്ഷണ ശ്രമങ്ങൾക്ക് കിട്ടുന്ന സ്വീകാര്യതയും വരവേൽപ്പും മോഹൻലാലിന് നിർഭാ​ഗ്യവശാൽ കിട്ടുന്നില്ലെന്ന് മലൈക്കോട്ടൈ വാലിബൻ നിർമാതാവ് ഷിജു ബേബി ജോൺ. മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ഷോ ദുബൈയിൽ കണ്ട ശേഷം മോഹൻലാൽ വിളിച്ചിരുന്നു.സിനിമയിൽ മോഹൻലാൽ വളരെ ഹാപ്പിയാണെന്നും ഷിബു ബേബി ജോൺ. റിപ്പോർട്ടർ ടിവിയാണ് പ്രതികരണം.

ഷിബു ബേബി ജോൺ പറഞ്ഞത്

മോഹൻലാൽ ആദ്യത്തെ ഷോ ദുബൈയിൽ കണ്ട് എന്നെ വിളിച്ചിരുന്നു. മോഹൻലാലിന്റെ സമീപകാലത്തെ മികച്ച പെർഫോർമൻസ് കൊണ്ടുവരാൻ മലൈക്കോട്ടൈ വാലിബന് സാധിച്ചിട്ടുണ്ട്. ലാലിനെ നഷ്ടപ്പെട്ടു എന്ന ആക്ഷേപങ്ങൾക്കുള്ള മറുപടി കൂടിയാണ് വാലിബൻ.മമ്മൂക്ക നടത്തുന്ന പരീക്ഷണങ്ങൾ, അദ്ദേഹം എടുക്കുന്ന ബോൾഡ് ആയ തീരുമാനങ്ങൾ അത് കാതൽ ആയാലും പുഴു ആയാലും നൻപകൽ നേരത്ത് ആണെങ്കിലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അതിനെ സ്വാ​ഗതം ചെയ്യുന്നത് കാണാം. എന്നാൽ മോഹൻലാലിന് അത്തരത്തിലുള്ള വരവേൽപ്പ് ലാലിനെ ഇഷ്ടപ്പെടുന്ന ഒരു വിഭാ​ഗത്തിൽ നിന്ന് ലഭിക്കുന്നില്ല. നിർഭാ​ഗ്യവശാൽ ലാലിനെ ഇഷ്ടപ്പെടുന്നവരിൽ ഒരു വിഭാ​ഗം ആറാം തമ്പുരാനിലെയും ലൂസിഫറിലെയും കാരക്ടേഴ്സിനെയാണ് പ്രതീക്ഷിക്കുന്നത്.

ഈ സിനിമയെക്കുറിച്ച് ഞങ്ങൾ പറഞ്ഞിരുന്നത്, മുൻവിധിയോടെ വരരുത് ഇത് ലിജോ ജോസ് പെല്ലിശേരി പടമെന്നാണ്. ഹോളിവുഡ് ലെവൽ ഒരു പടമെന്ന നിലക്ക് തന്നെയാണ് ഞങ്ങൾ കണ്ടത്. ആദ്യ ദിവസത്തെ നെ​ഗറ്റീവ് പ്രതികരണങ്ങൾക്ക് പിന്നാലെ തിയറ്ററിലെ പ്രതികരണം പോസിറ്റിവായി മാറിയിട്ടുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT