Film News

മോഹന്‍ലാല്‍ ആദ്യമായി താഴ്‌വാരം കണ്ടത് ലോക്ക് ഡൗണില്‍, അഭിനയിച്ച പല സിനിമകളും

അഭിനയിച്ച സിനിമകളില്‍ മിക്കതും പൂര്‍ത്തിയായതിന് ശേഷം കാണാറില്ലെന്ന് മോഹന്‍ലാല്‍ സമീപകാലത്ത് പറഞ്ഞിരുന്നു. സദയം ഇതുവരെ കണ്ടിട്ടില്ലെന്ന മറുപടിക്കൊപ്പമായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

മുപ്പതാം വര്‍ഷത്തിലെത്തിയ താഴ് വാരം ഉള്‍പ്പെടെ തന്റെ പല സിനിമകളും മോഹന്‍ലാല്‍ ലോക്ക് ഡൗണില്‍ ചെന്നൈയിലെ വീട്ടിലിരുന്ന ആദ്യമായി കണ്ടു. ബി ഉണ്ണിക്കൃഷ്ണന്‍ മനോരമാ ന്യൂസ് ചര്‍ച്ചക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. 1990 ഏപ്രില്‍ 13നാണ് ചിത്രം റിലീസ് ചെയ്തത്.

മോഹന്‍ലാലും സലിം ഗോസുമാണ് ബാലനെയും രാഘവനെയും അവതരിപ്പിച്ചത്. അവനെന്നെ കൊല്ലാന്‍ ശ്രമിക്കും ചാവാതിരിക്കാന്‍ ഞാനും എന്ന പോസ്റ്റര്‍ കാപ്ഷനും എല്ലാ കാലവും ചര്‍ച്ചയായിരുന്നു. അനുഗ്രഹ സിനി ആര്‍ട്‌സിന്റെ ബാനറില്‍ വിബികെ മേനോനാണ് താഴ് വാരം നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായിരുന്നു താഴ് വാരം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT