Film News

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന്; ഉത്സവത്തിന് തിരിതെളിക്കുന്നത് മോഹന്‍ലാല്‍

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍റെ കലാപരിപാടികള്‍ക്ക് സിനിമ താരം മോഹന്‍ലാല്‍ തിരിതെളിക്കും. ഫെബ്രുവരി 17നാണ് പൊങ്കാല. ഒന്നാം ദിവസമായ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് 6:30നാണ് കലാപരിപാടികള്‍ തുടങ്ങുന്നത്. അന്നേ ദിവസം രാവിലെ 10:50നാണ് കാപ്പ് കെട്ടി കുടിയിരുത്തല്‍.

കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല നടത്തുക. 17ന് രാവിലെ 10:50നായിരിക്കും പൊങ്കാല അടുപ്പുകളില്‍ തീ പകരുക. ഉച്ചയ്ക്ക് 1:20ന് പൊങ്കാല നിവേദ്യം. ഉത്സവം 18ന് സമാപിക്കും. മൂന്നാം ഉത്സവദിവസമായ 11ന് രാവിലെ 8:30നാണ് കത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 17ന് കത്തിയോട്ടത്തിന് ചൂരല്‍ കത്തുന്നത് രാത്രി 7:30നാണ്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT