Film News

ടാക്സി ഡ്രെെവർ ഷണ്മുഖമായി മോഹൻലാൽ, ഒപ്പം ശോഭനയും; തരുൺ മൂർത്തി ചിത്രം എൽ 360 ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എൽ 360 യുടെ ചിത്രീകരണം ഇന്ന് തൊടുപുഴയിൽ ആരംഭിച്ചു. ശോഭനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.15 വർഷങ്ങൾക്ക് ശേഷം ശോഭന മോഹൻലാലിന്റെ നായികയായെത്തുന്ന ചിത്രമാണ് ഇത്. സിനിമയുടെ പുജാ ചിത്രങ്ങൾ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. എൻ്റെ 360-ാമത് ചലച്ചിത്ര സംരംഭം ആരംഭിക്കുമ്പോൾ ഞാൻ എൻ്റെ അഗാധമായ നന്ദി നിങ്ങളെ അറിയിക്കുകയും നിങ്ങളുടെ അനുഗ്രഹങ്ങൾ തേടുകയും ചെയ്യുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മോഹൻലാൽ എഴുതിയത്.

തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരാണ് സിനിമയുടെ ലൊക്കേഷൻ. റാന്നിക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം എന്നാണ് ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാലിനെ വച്ച്‌ സാധാരണക്കാരനായ മനുഷ്യന്റെ ഇമോഷൻ പറയുന്ന ഒരു പടമായിരിക്കും ഇതെന്നും സൂപ്പർസ്റ്റാർ എന്നതിനപ്പുറം മോഹൻലാലിലെ നടനെയാണ്‌ സിനിമ ഉപയോഗിക്കുന്നത്‌. വളരെ സത്യസന്ധമായി വരുന്ന ഒരുപാട്‌ നിമിഷങ്ങളെല്ലാം ചേർത്തുവയ്‌ക്കുന്ന രൂപത്തിലാണ് സിനിമ ഒരുക്കുന്നത്‌ എന്നും തരുൺ മൂർത്തി മുമ്പ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സൗദി വെള്ളക്കക്ക് ശേഷം നടനും സഹസംവിധായകനുമായ ബിനു പപ്പുവിന്റെ തിരക്കഥയിൽ ബാം​ഗ്ലൂർ പശ്ചാത്തമായ ചിത്രമാണ് തരുൺ മൂർത്തി ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. ആ സിനിമ മാറ്റിവച്ചാണ് മോഹൻലാല‍്‍ ചിത്രത്തിലേക്ക് തരുൺ കടക്കുന്നത്. മോഹൻലാൽ ചിത്രം പൂർത്തിയായ ശേഷം ബിനു പപ്പുവിന്റെ രചനയിലുള്ള സിനിമ പൂർത്തിയാക്കും. ബിനാലെ വേദികളിലൂടെയും രാജ്യാന്തര പ്രദർശനങ്ങളിലൂടെയും ശ്രദ്ധേയനായ മലയാളി ഫോട്ടോ​ഗ്രാഫർ കെ.ആർ സുനിലിനൊപ്പം തരുൺ മൂർത്തിയും സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയാകുന്നു. മോഹൻലാലിന്റെ പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാ​ഗ്രഹണം.

ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈൻ - സമീരാസനീഷ്, നിർമ്മാണ നിർവ്വഹണം - ഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT