Film News

'ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭ' ; കെ ജി ജോർജിനെ അനുസ്മരിച്ച് മോഹൻലാൽ

അന്തരിച്ച സംവിധായകൻ കെ ജി ജോർജിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോർജ് സർ എന്ന് മോഹൻലാൽ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തതെന്നും പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിലൂടെ കുറിച്ചു.

മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ് :

മലയാളസിനിമയ്ക്ക് പുതുഭാവുകത്വം പകർന്ന്, ക്ലാസിക്കുകളുടെ ലോകത്തേക്ക് ആസ്വാദകരെ നയിച്ച അതുല്യപ്രതിഭയായിരുന്നു പ്രിയപ്പെട്ട കെ.ജി ജോർജ് സർ. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സംഭാവന ചെയ്തത്. പകരം വെക്കാനില്ലാത്ത ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികൾ

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളം കാക്കനാട് വയോജക കേന്ദ്രത്തിലായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം അദ്ദേഹം ചെയ്തു. നാൽ‌പത് വർഷത്തെ സിനിമ ജീവിതത്തിൽ പത്തൊമ്പത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1998 ൽ സംവിധാനം ചെയ്ത ഇലവങ്കോട് ദേശം ​ആണ് അവസാനത്തെ ചിത്രം. ആദ്യ ചിത്രമായ സ്വപ്നാടനം എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള മികച്ച ദേശീയ അവാർഡും ലഭിച്ചു.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT