Film News

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

താന്‍ അനായാസമായാണ് അ്ഭിനയിക്കുന്നതെന്ന് പലരും പറയാറുണ്ടെങ്കിലും തനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ലെന്ന് മോഹന്‍ലാല്‍. ഫാല്‍ക്കേ പുരസ്‌കാരം നേടിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാനോളം മലയാളം ലാല്‍സലാം എന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ദൈവമേ, എന്ന് മനസില്‍ വിളിച്ചുകൊണ്ട് മാത്രമേ താനിപ്പോഴും ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലാറുള്ളു. കാണുന്നവര്‍ക്ക് താന്‍ അനായാസമായി അഭിനയിക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ അത് എനിക്കു പോലും അറിയാതെ, ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാല്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയാറുണ്ട്. എനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല എന്നതാണ് സത്യം. ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ദൈവമേ, എന്ന് മനസില്‍ വിളിച്ചുകൊണ്ട് മാത്രമേ ഞാനിപ്പോളും ക്യാമറയ്ക്ക് മുന്നിലേക്ക് ചെല്ലാറുള്ളു. എനിക്കിത് ചെയ്യാന്‍ സാധിക്കണമേ എന്ന പ്രാര്‍ത്ഥന എപ്പോഴും മനസിലുണ്ടാകും. കാണുന്നവര്‍ക്ക് ഞാന്‍ അനായാസമായി അഭിനയിക്കുന്നുവെന്ന് തോന്നുന്നുവെങ്കില്‍ അത് എനിക്കു പോലും അറിയാതെ, ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നത്. ഈ പുരസ്‌കാരം ലഭിച്ചതിന് ശേഷം ഞാന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ജോലി തന്നെയാണ് എന്റെ ഈശ്വരന്‍ എന്ന് ഞാന്‍ പറഞ്ഞിരുന്നു.

ഏതു കാര്യവും ഉപാസനാ നിഷ്ഠമായ മനസോടെ കാലങ്ങളോളം ചെയ്യുമ്പോള്‍ നിങ്ങള്‍ ആ കാര്യം തന്നെയായിത്തീരും. അതൊരു വല്ലാത്ത അവസ്ഥയാണ്, അതില്‍ അല്‍പം എക്സ്റ്റസിയുണ്ട്. ഞാന്‍ എന്ന ഈഗോ അവിടെ ഇല്ലാതായിത്തീരും. ചെയ്യുന്ന ആ കര്‍മ്മമായി ഞാന്‍ മാറും. അതിന് ശേഷം ഞാനാണ് ഇത് ചെയ്തത് എന്ന അഹങ്കാരം അവിടെയുണ്ടാകുന്നില്ല. അതിന്റെ ഫലത്തില്‍ അമിതമായി ആഹ്ലാദിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല. നാമൊരു നിമിത്തം മാത്രമായി തീരുന്ന ഉന്നതമായ ഒരു അവസ്ഥയാണ്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT