Film News

കിംഗ് ഫിഷ് അതിമനോഹര സിനിമയെന്ന് മോഹന്‍ലാല്‍, സഞ്ചരിക്കുന്ന വഴികള്‍ അസാധാരണം

അനൂപ് മേനോന്‍ ആദ്യമായി സംവിധായകനായ കിംഗ് ഫിഷ് എന്ന സിനിമയെ പ്രകീര്‍ത്തിച്ച് മോഹന്‍ലാല്‍. കിംഗ് ഫിഷ് അതിമനോഹരവും വ്യത്യസ്ഥവുമാണെന്ന് മോഹന്‍ലാല്‍ കുറിച്ചു. രഞ്ജിത്തും അനൂപ് മേനോനുമാണ് കിംഗ് ഫിഷിലെ കേന്ദ്രകഥാപാത്രങ്ങള്‍.

ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്... കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ എന്നും മോഹന്‍ലാല്‍. ഏപ്രിലില്‍ റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രമാണ് കിംഗ് ഫിഷ്. കിംഗ് ഫിഷ് എന്ന സിനിമയില്‍ രഞ്ജിത് അവതരിപ്പിച്ച ദശരഥ വര്‍മ്മ എന്ന കഥാപാത്രമായി മോഹന്‍ലാലിനെയാണ് ആദ്യം ആലോചിച്ചിരുന്നതെന്ന് അനൂപ് മേനോന്‍ ദ ക്യു' അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രവുമാണ് കിംഗ് ഫിഷ്.

മോഹന്‍ലാലിന്റെ വാക്കുകള്‍

ഇന്നലെ ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്... കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും സാധിയ്ക്കട്ടെ.. അനൂപിനും ടീമിനും വിജയാശംസകള്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദശരഥ വര്‍മ്മയുടെ അനന്തരവന്‍ ഭാസ്‌കര വര്‍മ്മയുടെ റോളിലാണ് അനൂപ് മേനോന്‍ എത്തുന്നത്. ത്രില്ലര്‍ ശൈലിയിലാണ് കിംഗ് ഫിഷ് കഥ പറയുന്നത്.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT