Film News

തുടർച്ചയായി മൂന്നാം 100 കോടി ക്ലബ് ചിത്രം;വമ്പൻ നേട്ടവുമായി മോഹൻലാൽ

മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം' 100 കോടി ക്ലബ്ബില്‍. തിയറ്റർ കളക്ഷനും മറ്റു വരുമാനങ്ങളും ചേർത്താണ് സിനിമ 100 കോടി നേട്ടം കൈവരിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഈ വർഷം തുടർച്ചയായി 100 കോടി നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവ്വം. ‘എമ്പുരാൻ’, ‘തുടരും’ എന്നീ ചിത്രങ്ങൾ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. കളക്ഷനും മറ്റ് ബിസിനസുകളം ചേര്‍ത്ത് 325 കോടിയാണ് 'എമ്പുരാന്‍' നേടിയത്. 235 കോടിയാണ് 'തുടരും' ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

അതേസമയം ഹൃദയപൂർവ്വം ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മോഹന്‍ലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സിദ്ദിഖ്, സംഗീത മാധവന്‍ നായര്‍, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഹൃദയപൂര്‍വ്വത്തിന്റെ കഥ രചിച്ചിരിക്കുന്നത് അഖില്‍ സത്യനും തിരക്കഥ സോനു ടി പിയുമാണ്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അനു മൂത്തേടത്തും എഡിറ്റിംഗ് കെ രാജഗോപാലുമാണ്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT