Film News

ആമസോണിന് സിനിമ നൽകിയത് മോഹൻലാലിന് പറ്റിയ അബദ്ധം; ഒടിടിയിൽ ഹിറ്റായാൽ ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കും; എക്സിബിറ്റേഴ്സ് ഫെഡറേഷൻ

ഒടിടിയിൽ ദൃശ്യം 2 ഹിറ്റായാൽ സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ. ആമസോൺ പ്രൈമിൽ സിനിമ നൽകിയത് മോഹൻലാലിന് പറ്റിപ്പോയ അബദ്ധമാണെന്നും സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനെ തടയാൻ ഫിലിം ചേമ്പറിന് സാധിക്കില്ലെന്നും അദ്ദേഹം ദി ക്യൂവിനോട് പറഞ്ഞു. ഒട്ടനവധി നല്ല സിനിമകൾ തീയറ്ററുകൾക്കു നൽകിയ മോഹൻലാലിന്റെ സിനിമക്ക് എക്സ്ക്യൂസ്‌ നൽകുന്നതിൽ തെറ്റില്ല. നല്ല സിനിമകൾ കിട്ടാതെ മിക്ക തീയറ്റർ ഉടമകളും കഷ്ട്ടപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ് ദി ക്യൂവിനോട് പറഞ്ഞു.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ

ഒടിടിയിൽ റിലീസ് ചെയ്യുന്ന സിനിമകൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുകയെന്ന ചേംബറിന്റെ നിലപാടിൽ എക്സിബിറ്റേഴ്സ് ഫെഡറേഷനും ഉറച്ചു നിൽക്കുന്നു. കൊറോണോ വ്യാപനം വർധിച്ചപ്പോൾ തീയറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലാതെ വന്നു. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് ആമസോണിന്റെ ഓഫർ സ്വീകരിച്ചത്. അത് മോഹൻലാലിന് പറ്റിപ്പോയ തെറ്റാണ്. എന്നാൽ ദൃശ്യം സിനിമ ഒടിടിയിൽ ഹിറ്റാവുകയാണെങ്കിൽ തീർച്ചയായും തീയറ്ററുകൾ അത് സ്വീകരിക്കും. നല്ല സിനിമകൾ കിട്ടാതെ തീയറ്റർ ഉടമകൾ ബുദ്ധിമുട്ടിലാണ് .

ഭൂരിപക്ഷം സിനിമ പ്രേമികളും ഒടിടിയിൽ സിനിമ കാണുന്നതിനോട് താത്പര്യമില്ലാത്തവരാണ്. തീയറ്ററിൽ സിനിമ കാണുന്നതിന്റെ സുഖം ചാനലിലോ, ഫോണിലോ കാണുമ്പോൾ ഉണ്ടാവുകയില്ല. തീയറ്ററിൽ പടം റിലീസ് ചെയ്യുന്നില്ലേ എന്ന അന്വേഷണം വന്നാൽ ഉറപ്പായും ദൃശ്യം തീയറ്ററുകളിൽ റിലീസ് ചെയ്തിരിക്കും. ദൃശ്യം 2 ആമസോണിന് കൊടുക്കന്നതിനു മുൻപ് ചേമ്പറുമായി ചർച്ച ചെയ്തിരുന്നില്ല. മറ്റ് സിനിമകൾ എല്ലാ ചേംബറിന്റെ അനുവാദത്തോടെയാണ് ഒടിടിയ്ക്കു നൽകിയത്. എന്നാൽ മോഹൻലാലിന്റെ സിനിമയായതു കൊണ്ട് ഈ വിഷയത്തിൽ ഒരു എക്സ്യൂസ് കൊടുക്കാവുന്നതാണ്. എത്രെയോ നല്ല പടങ്ങൾ നൽകിയ മഹാ നടനാണ് മോഹൻലാൽ. അതുകൊണ്ടു തന്നെ മോഹൻലാലിന്റെ പടത്തിനു എക്സ്ക്യൂസ്‌ നൽകുന്നതിൽ തെറ്റില്ല. ദൃശ്യം ആമസോണിന് നൽകിയത് മോഹൻലാലിന് പറ്റിപ്പോയ അബദ്ധമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭാഗമായി നൂറ്റിഇരുപതോളം തീയറ്ററുകൾ ഉണ്ട്. നമ്മുടെ തീയറ്ററുകളിൽ പടം കളിക്കുമ്പോൾ ചേമ്പറിലെ ആളുകൾക്ക് തടയുവാൻ കഴിയില്ല. പടം ഒടിടിയിൽ റിലീസ് ചെയ്തു രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തീയറ്ററുകളിൽ റിലീസ് ചെയ്തിരിക്കണം. മരക്കാർ പോലുള്ള ബിഗ് ബഡ്ജറ്റ് സിനിമകൾ ഹോൾഡ് ചെയ്തു വെച്ചിരിക്കുകയായിരുന്നു, അത് കൊണ്ടാണ് ആമസോണിൽ ദൃശ്യം നൽകിയതെന്ന് മോഹൻലാൽ കുറ്റസമ്മതവും നടത്തിയിട്ടുണ്ട് . വീണ്ടും അദ്ദേഹത്തെ ഈ വിഷയത്തിന്മേൽ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ദൃശ്യം തീയറ്ററുകളിൽ പ്രദര്ശിപ്പിക്കുകയെന്നത് പ്രേക്ഷകരോടും മോഹൻലാലിനോടുമുള്ള ബാധ്യതയാണ്.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT