Film News

'എന്റെ കരിയർ കിക്ക് സ്റ്റാർട്ട് ചെയ്തത് മോഹൻലാൽ' ; വാലിബൻ പോലൊരു സിനിമ ചെയ്തത് വളരെ ബ്രേവ് ആയ തീരുമാനമെന്ന് ബിജോയ് നമ്പ്യാർ

'റിഫ്ലക്ഷൻസ്' എന്ന ഷോർട്ട് ഫിലിമിന്റെ കഥ നരേറ്റ് ചെയ്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ ലാൽ സാർ കൺവിൻസ്‌ഡ് ആയി. ചിത്രത്തിന്റെ ഐഡിയ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമാകുകയും വളരെ വേഗം അതിനോട് കണക്ട് ആയിയെന്നും സംവിധായകൻ ബിജോയ് നമ്പ്യാർ. തന്റെ കരിയർ കിക്ക് സ്റ്റാർട്ട് ചെയ്തത് ലാൽ സാർ ആണ്. ഇന്ന് നമ്മൾ മമ്മൂക്കയുടെ ചോയ്‌സുകളെ പറ്റി സംസാരിക്കുന്നു പക്ഷെ രണ്ടു പേരും നല്ല ചോയ്‌സുകൾ എടുത്തിട്ടുണ്ട് കൂടാതെ ഒരുപാട് ഫിലിം മേക്കേഴ്സിനെയും സപ്പോർട്ട് ചെയ്തിട്ടുണ്ട്. വാലിബൻ പോലൊരു സിനിമ ചെയ്തത് വളരെ ബ്രേവ് ആയ തീരുമാനമാണ്. കരിയറിന്റെ ഈ ഘട്ടത്തിൽ അദ്ദേഹവും റിസ്ക് എടുക്കുന്നുണ്ടെന്നും ബിജോയ് നമ്പ്യാർ ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബിജോയ് നമ്പ്യാർ പറഞ്ഞത് :

ആദ്യമായി കഥ നരേറ്റ് ചെയ്ത് പതിനഞ്ച് മിനിറ്റിനുള്ളിൽ ലാൽ സാർ കൺവിൻസ്‌ഡ് ആയി. അദ്ദേഹത്തിന് ഐഡിയ വളരെയധികം ഇഷ്ടമായി വളരെ വേഗം അതിനോട് കണക്ട് ആയി. അഞ്ച് മുതൽ ആറ് മാസം വരെയെടുത്തു അദ്ദേഹത്തെയൊന്ന് മീറ്റ് ചെയ്യാൻ പക്ഷെ മീറ്റ് ചെയ്തതിന് ശേഷം 10 - 15 മിനിറ്റിനുള്ളിൽ അദ്ദേഹം ഓക്കേ പറഞ്ഞു. അദ്ദേഹമെന്നോട് എന്ന് തുടങ്ങാൻ പറ്റുമെന്ന് ചോദിച്ചു. സാറിന് എന്നാണോ പറ്റുന്നത് അപ്പോൾ റെഡി ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം ഞാൻ ബോംബെയിൽ ഒരു ഇവെന്റിനായി വരുന്നുണ്ട് അപ്പോൾ ഒരു ദിവസം എക്സ്ട്രാ സ്റ്റേ ചെയ്ത് നമുക്ക് ഷൂട്ട് ചെയ്യാം അപ്പോൾ എന്റെ വിമാനക്കൂലി താങ്കൾ നൽകേണ്ടതില്ലല്ലോ എന്ന് എന്നോട് പറഞ്ഞു. അദ്ദേഹത്തിന് അങ്ങനെ പറയേണ്ട കാര്യമില്ല പക്ഷെ ഞാൻ സഹായിക്കാം എന്ന ആറ്റിട്യൂട് ആയിരുന്നു അദ്ദേഹത്തിന്. അതുവഴി എന്റെ കരിയർ കിക്ക് സ്റ്റാർട്ട് ചെയ്തത് അദ്ദേഹമാണ്. ഇന്ന് നമ്മൾ മമ്മൂക്കയുടെ ചോയ്‌സുകളെ പറ്റി സംസാരിക്കുന്നു പക്ഷെ രണ്ടു പേരും നല്ല ചോയ്‌സുകൾ എടുത്തിട്ടുണ്ട് കൂടാതെ ഒരുപാട് ഫിലിം മേക്കേഴ്സിനെയും സപ്പോർട്ട് ചെയ്തിട്ടുണ്ട്. വാലിബൻ പോലൊരു സിനിമ ചെയ്തത് വളരെ ബ്രേവ് ആയ തീരുമാനമാണ്. കരിയറിന്റെ ഈ ഘട്ടത്തിൽ അദ്ദേഹവും റിസ്ക് എടുക്കുന്നുണ്ട്.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബിജോയ് നമ്പ്യാർ ഒരുക്കിയ സൈലെന്റ്റ് ഷോർട്ട് ഫിലിം ആണ് റിഫ്ലക്ഷൻസ്. ജൂഹി ബബ്ബർ, വിദ്യുല ഭാവെ, അഹ്‌ലം ഖാൻ, സുനിൽ സന്താന, ജയ്ദീപ് പണ്ഡിറ്റ് എന്നിവരായിരുന്നു ഷോർട്ട് ഫിലിമിലെ മറ്റു അഭിനേതാക്കൾ. ചിത്രം നിർമിച്ചതും തിരക്കഥയൊരുക്കിയതും ബിജോയ് നമ്പ്യാർ തന്നെ ആയിരുന്നു.

തൊണ്ടയ്ക്ക് സര്‍ജറി വേണമെന്ന് ഡോക്ടര്‍ പറഞ്ഞ സമയത്താണ് ആ പാട്ട് എന്നിലേക്ക് എത്തുന്നത്: ശ്രീകുമാര്‍ വാക്കിയില്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

SCROLL FOR NEXT