Film News

'ജോഷി മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും, തിരക്കഥ ചെമ്പൻ വിനോദ് ജോസ്' ; റമ്പാൻ മോഷൻ പോസ്റ്റർ

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'റമ്പാൻ' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ജോസാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.കൈയിൽ ചുറ്റികയും തോക്കുമേന്തി മുണ്ടുമടക്കികുത്തി ഒരു കാറിന്റെ മുകളിൽ നിൽക്കുന്ന മോഹൻലാലിനെയാണ് മോഷൻ പോസ്റ്ററിൽ കാണിക്കുന്നത്. ചിത്രം 2025 വിഷുവിന് തിയറ്ററുകളിലെത്തും.

മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം 2024 പകുതിയോടെ ആരംഭിക്കും. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ്ന്റെയാണ് സംഗീതം. എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമാണ് റമ്പാൻ. മോഹൻലാൽ, അമല പോൾ എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത ചിത്രം ‘ലൈല ഒ ലൈല’യാണ് മോഹൻലാലും ജോഷിയും ഒന്നിച്ച അവസാന ചിത്രം. ജോജു ജോർജ്, കല്യാണി പ്രിയദർശൻ, നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആന്റണി ആണ് ഇനി പുറത്തിറങ്ങാനുള്ള ജോഷി ചിത്രം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT