Film News

'എമ്പുരാന് ബ്രേക്ക്, വൃഷഭയിൽ ജോയിൻ ചെയ്ത് മോഹൻലാൽ' ; രണ്ടാം ഷെഡ്യുളിന് മുംബൈയിൽ തുടക്കം

നന്ദകുമാര്‍ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ രണ്ടാമത്തെ ഷെഡ്യുൾ മുംബൈയിൽ ആരംഭിച്ചു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യുൾ നവംബർ വരെ നീളും. വൃഷഭയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസം മോഹൻലാൽ മുംബൈയിൽ എത്തിയിരുന്നു. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസും ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി ആണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരിക്കും വൃഷഭ റിലീസിനെത്തുക. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ വിജയദശമി നാളിൽ പുറത്തുവിടും.

ഓഗസ്റ്റിലാണ് വൃഷഭയുടെ ആദ്യ ഷെഡ്യുൾ പൂർത്തിയായത്. 2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യുളിൽ മോഹൻലാലിനൊപ്പം സഹതാരങ്ങളായ റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ രംഗങ്ങളും ചിത്രീകരിച്ചു. സിനിമയിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു ചിത്രവും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. വാളുമായി നിൽക്കുന്ന ഒരു യോദ്ധാവിന്റെ രൂപത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ ഉള്ളത്. മൈസൂരിൽ സമാപിച്ച ഞങ്ങളുടെ ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നെന്ന് സംവിധായകൻ നന്ദ കിഷോർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും നടത്തിയെടുക്കുകയും ചെയ്‌തെന്നും നന്ദ കിഷോർ കൂട്ടിച്ചേർത്തു.

200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വി.എഫ്.എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും. ചിത്രത്തിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ സ്ഥാനം കൈകാര്യം ചെയ്യുന്നത് മൂൺലൈറ്റ്, ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബിംഗ്, മിസോറി തുടങ്ങിയ അക്കാദമി അവാർഡ് നേടിയ സിനിമകളിൽ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ ആയിരുന്ന നിക്ക് തർലോ ആണ്. റോഷന്‍ മെക, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ, സഞ്ജയ് കപൂർ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍ പാന്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വൃഷഭ.

സിഐഡി മൂസയുമായി താരതമ്യം ചെയ്യുന്നു എന്നതിൽ പരം സന്തോഷമുണ്ടോ? പെറ്റ് ഡിറ്റക്ടീവ് 2 പ്ലാനിലുണ്ട്: പ്രനീഷ് വിജയൻ അഭിമുഖം

സ്നേഹം വിരഹം പ്രതികാരം... 'പാതിരാത്രി'യിൽ കയ്യടി നേടി സണ്ണി വെയ്നും ആൻ ആഗസ്റ്റിനും

വൃഷഭ അഭിനയ പ്രാധാന്യമുളള സിനിമ, അപ്പോൾ 'God Of Acting' അല്ലാതെ മറ്റേത് ഓപ്‌ഷൻ: സംവിധായകൻ നന്ദകിഷോര്‍ അഭിമുഖം

ശിരോവസ്ത്ര വിവാദവും സ്‌കൂള്‍ നിയമങ്ങളും; പള്ളുരുത്തി സെന്റ് റീത്താസില്‍ സംഭവിക്കുന്നത് എന്ത്?

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

SCROLL FOR NEXT