Film News

ആ മോഹൻലാൽ തിരികെ, ഇമോഷണൽ ത്രില്ലറുമായി ജീത്തു ജോസഫ്; നേര് ട്രെയിലർ

പ്രകടനങ്ങളിലെ വൈവിധ്യതകളിലൂടെ അനായാസ ഭാവങ്ങൾക്കൊപ്പം അമ്പരപ്പിച്ച മോഹൻലാലിനെ പ്രേക്ഷകർക്ക് തിരികെ ലഭിക്കുന്നുവെന്ന പ്രതീക്ഷയാണ് ജീത്തു ജോസഫിന്റെ നേര് എന്ന സിനിമയുടെ ട്രെയിലർ നൽകുന്നത്. പത്ത് വർഷം മുമ്പ് ദൃശ്യം എന്ന സിനിമയിലൂടെ ഇന്ത്യൻ മുഖ്യധാരാ സിനിമയിൽ പുതിയൊരു തുടക്കം സൃഷ്ടിച്ച ജീത്തു ജോസഫിനൊപ്പം മോഹൻലാൽ വീണ്ടും കൈകോർത്ത ചിത്രമാണ് നേര്.

തുമ്പ പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്ന സുപ്രധാനമായ ഒരു കേസും ആ കേസിലെ അതിജീവിതക്ക് വേണ്ടി കോടതിയിലെത്തുന്ന മോഹൻലാലിന്റെ സ്പെഷ്യൽ പ്രൊസിക്യൂട്ടറിനെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ ട്രെയിലർ. മോഹൻലാൽ എന്ന നടന്റെ വൈകാരിക മുഹൂർത്തങ്ങളും ഉജ്വല പ്രകടനവും സമ്മാനിക്കുന്ന ചിത്രമായിരിക്കും നേര് എന്ന സിനിമയുടെ ട്രെയിലറിലെ കോടതി സീക്വൻസുകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് കോർട്ട് റൂം ഡ്രാമ സ്വഭാവത്തിലുള്ള സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, ജ​ഗദീഷ്, സിദ്ദീഖ്, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.ദൃശ്യം, ദൃശ്യം സെക്കൻഡ്, റാം, ട്വൽത് മാൻ എന്നീ സിനിമകൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് നേര്. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണ് നേര്. മോഹൻലാൽ അധിപൻ എന്ന സിനിമയിൽ അവതരിപ്പിച്ച അഡ്വക്കേറ്റ് ശ്യാം എന്ന കഥാപാത്രത്തെ അതേ പേരിൽ നേരിൽ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. എമ്പുരാൻ ആദ്യ ഷെഡ്യൂളിന് മുമ്പായി മോഹൻലാൽ പൂർത്തിയാക്കിയ ചിത്രവുമാണ് നേര്. സതീഷ് കുറുപ്പ് ക്യാമറയും വിഷ്ണു ശ്യാം സം​ഗീത സംവിധാനവും നിർവഹിക്കുന്നു. ലിന്റ ജീത്തു കോസ്റ്റ്യൂം ഡിസൈനർ, വിനായക് ശശികുമാർ ​ഗാനരചന.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

SCROLL FOR NEXT