Film News

'ദൃശ്യം 3 അല്ല', മോഹൻലാൽ ജീത്തു കൂട്ടുകെട്ടിൽ പുതിയ ചിത്രം

'ദൃശ്യം 2', '12th മാൻ', 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ ചിത്രം ദൃശ്യം മൂന്നാം ഭാഗമല്ലെന്നും സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ആഗസ്റ്റിൽ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ആശിർവാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിർമാണ ചിത്രമാണിത്.

റാം ഒന്നാം ഭാഗം ആണ് ജീത്തു ജോസഫിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഷൂട്ട് ചെയ്യേണ്ടിയിരുന്ന ലൊക്കേഷനിലെ ക്ലൈമറ്റ് ചേഞ്ച് കാരണം ആണ് ചിത്രം വൈകുന്നതെന്നും ഈ വർഷം അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കുമെന്നും ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. മോഹൻലാലിനെ കൂടാതെ തൃഷ, ഇന്ദ്രജിത് സുകുമാരൻ, സംയുക്ത, അനൂപ് മേനോൻ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന് ഇനി അമ്പത് ദിവസത്തെ ഷൂട്ട് കൂടെ ബാക്കിയുണ്ടെന്നും അത് കൂടെ തീര്‍ന്നാല്‍ റാം ഫിനിഷാകും എന്ന് ജീത്തു ജോസഫ് നേരത്തെ ക്യു സ്റ്റുഡിയോയോട് വെളിപ്പെടുത്തിയിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. മലൈക്കോട്ടൈ വാലിബൻ ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയാണെന്നും 2023 അവസാനത്തോടെ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് പ്ലാൻ എന്നും നിർമാതാവ് ഷിബു ബേബി ജോൺ മുൻപ് വെളിപ്പെടുത്തിയിരുന്നു.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT