Film News

വാഗ്ദാനം 20 കോടി ; സലാറില്‍ മോഹന്‍ലാലിനെ പ്രഭാസിന്റെ ഗോഡ് ഫാദര്‍ റോളില്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍, പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന 'സലാറി'ല്‍ ഒരു പ്രധാന വേഷത്തിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. പ്രഭാസിന്റെ ഗോഡ്ഫാദര്‍ റോളിലാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 20 കോടിയാണ് ലാലിന് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നുമാണ് വാര്‍ത്ത. അതേസമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ആക്ഷന്‍ ചിത്രമായ സലാറില്‍ പ്രഭാസ് ഒഴികെ ആരൊക്കെയാണ് എത്തുന്നതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇതുസംബന്ധിച്ച് ഈ മാസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സലാര്‍ എന്നത് വാമൊഴി പ്രയോഗമാണ്. കമാന്‍ഡര്‍ ഇന്‍ ചീഫ്, ഒരു രാജാവിന്റെ വലംകൈ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് പ്രശാന്ത് നീല്‍ വിശദീകരിച്ചിരുന്നു. തെലുങ്കില്‍ 2016 ല്‍ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാന്‍ ഇന്ത്യന്‍ അപ്പീലുള്ള മോഹന്‍ലാലിനെ അവതരിപ്പിച്ചാല്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം എളുപ്പം മികച്ച സ്വകാര്യത നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ഈ ജോഡിയെ പരീക്ഷിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാന്റിക് ഡ്രാമ- രാധേശ്യാം, നാഗ് അശ്വിന്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍, ഓം റാവത്തിന്റ ത്രീഡി ചിത്രം - ആദിപുരുഷ് എന്നിവയാണ് പ്രഭാസിന്റേതായി വരാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് പ്രൊജക്ടുകള്‍.

Mohanlal is being considered for the role of Prabhas' godfather in Salar,Telugu Media Reports.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT