Film News

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ 'രാവണന്‍' ഗെറ്റപ്പ്

'ജോര്‍ജുകുട്ടി ലുക്കി'ന് പിന്നാലെ മോഹന്‍ലാലിന്റെ രാവണന്‍ ഗെറ്റപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. നീണ്ട താടിയോടും മുടിയോടും ഒപ്പം പരമ്പരാഗത വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ലാല്‍ ഓണം നല്ലോണം എന്ന ഏഷ്യാനെറ്റ് സ്പെഷ്യല്‍ പ്രോഗ്രാം ക്രോമാ ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇത്. ലങ്കാലക്ഷ്മി എന്ന നാടകത്തിന്റെ പല ഭാവങ്ങളുടെ ഷൂട്ടിംഗ് സ്റ്റില്‍ ആണിതെന്നും റിപ്പോര്‍ട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക് ഡൗണ്‍ കാലത്ത് താടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ നിന്ന് കേരളത്തിലെത്തി, ക്വാറന്റൈനും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു മോഹന്‍ലാല്‍ ചാനലിന്റെ ഓണം സ്‌പെഷ്യല്‍ പ്രോഗ്രാം ഷൂട്ടിനെത്തിയത്. പരിപാടിയുടെ റിഹേഴ്‌സലില്‍ നിന്നുള്ള മറ്റുചില ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. നീണ്ട താടിയുള്ള ഗംഭീര ലുക്കിലായിരുന്നു ഈ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടത്.

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായെത്തുന്ന ജീത്തു ജോസഫിന്റെ ദൃശ്യം 2 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. ഇതിനു വേണ്ടി താടിമാറ്റി 'ജോര്‍ജുകുട്ടി' ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT