Film News

രജനിക്കൊപ്പം 'ജയിലറി'ൽ മോഹൻലാലും? ചർച്ചയായി ട്വീറ്റ്

നടൻ രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന 'ജയിലറി'ൽ കാമിയോ വേഷത്തിൽ മോഹൻലാൽ എത്തുമെന്ന് സൂചന. സിനിമ അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇങ്ങനെ ഒരു സൂചന പങ്ക് വച്ചത്. ഇതിനു പുറകെ മോഹൻലാൽ, രജനീകാന്ത് കോംബോയിൽ പ്രതീക്ഷ പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഇതുവരെ അറിയിച്ചിട്ടില്ല. ജനുവരി 8,9 തീയതികളിൽ ചെന്നൈയിൽ വച്ച് ചിത്രത്തിന്റെ ചിത്രീകരണമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രത്തിൽ രണ്ടോ മൂന്നോ ദിവസത്തെ ചെറിയ ഷെഡ്യൂളിൽ കാമിയോ വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുക എന്നാണ് ട്വീറ്റുകൾ. രജനികാന്തിന്റെ 169മത് ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ട്യനെന്ന കഥാപാത്രമായാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. ബീസ്റ്റിനുശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. പടയപ്പക്ക് ശേഷം രജനീകാന്തും രമ്യ കൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. കന്നഡ താരം ശിവരാജ് കുമാറാണ് ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. തമന്ന ഭാട്ടിയയാണ് ചിത്രത്തിലെ നായിക. വിനായകനും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്നവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ വിനായകന്റെ വേഷത്തെക്കുറിച്ചും അനലിസ്റ്റ് ശ്രീധർ പിള്ളയായിരുന്നു വിവരം പുറത്തുവിട്ടിരുന്നത്.

ചിത്രത്തിലെ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സ്റ്റണ്ട് ശിവ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണനാണ്. ബീസ്റ്റിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് ജയിലറും നിർമ്മിക്കുന്നത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT