Film News

ഷൂട്ടിങിന് ഇടവേള നല്‍കി മോഹന്‍ലാലും ദുബായില്‍, എത്തിയത് ഗോള്‍ഡന്‍വിസ സ്വീകരിക്കാന്‍

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി നടന്‍ മോഹന്‍ലാലും ദുബായിലെത്തി. കഴിഞ്ഞ ദിവസം മമ്മൂട്ടിയും ദുബായിലെത്തിയിരുന്നു. കലാരംഗത്തെ സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

യു.എ.ഇയുടെ ദീര്‍ഘ കാല താമസവിസയായ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന മലയാളത്തിലെ ആദ്യ താരങ്ങളാണ് ഇവര്‍. 10 വര്‍ഷം കാലാവധിയുള്ള വിസയാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.

ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനും ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനുമായി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ദുബായിലെത്തിയത്. ഇതിന് പിന്നാലെ മോഹന്‍ലാലും എത്തുകയായിരുന്നു. 2020ല്‍ മോഹന്‍ലാല്‍ ദുബായില്‍ സ്വന്തമായി വീട് വെച്ചിരുന്നു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാന്‍ എന്നിവയാണ് മോഹന്‍ലാലിന്റേതായി ചിത്രീകരണം നടക്കുന്ന സിനിമകള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT