Film News

രുക്മിണി അമ്മയെ തേടി മോഹന്‍ലാലിന്റെ വീഡിയോ കോള്‍, സ്‌നേഹഉമ്മയും; വീഡിയോ

മോഹന്‍ലാലിനെ കാണണമെന്ന ആവശ്യവുമായി കരയുന്ന വീഡിയോ വൈറലായതിന് പിന്നാലെ, രുക്മിണി അമ്മയെ തേടി താരത്തിന്റെ വീഡിയോ കോള്‍. നേരില്‍ കാണണെന്ന് ആവശ്യപ്പട്ടപ്പോള്‍, കൊവിഡ് സാഹചര്യങ്ങള്‍ മൂലമാണ് നേരിട്ട് കാണാന്‍ എത്താത്തതെന്നറിയിച്ച മോഹന്‍ലാല്‍, എല്ലാം ശരിയായ ശേഷം നേരില്‍ കാണാമെന്ന ഉറപ്പും നല്‍കി.

പൂങ്കുന്നത്തെ അഗതി മന്ദിരത്തില്‍ താമസിക്കുന്ന രുക്മിണി അമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. എന്തായിരുന്നു വലിയ കരിച്ചിലൊക്കെ എന്ന ചോദ്യവുമായാണ് വീഡിയോ കോളില്‍ മോഹന്‍ലാല്‍ സംസാരം ആരംഭിച്ചത്. രുക്മിണി അമ്മയുടെ പ്രായവും മറ്റ് വിവരങ്ങളും ചോദിച്ചറിഞ്ഞ താരം, വരുമ്പോള്‍ എന്ത് തരുമെന്നും ചോദിച്ചു. അവസാനം അമ്മയ്ക്ക് ഒരു സ്‌നേഹ ഉമ്മയും നല്‍കിയാണ് മോഹന്‍ലാല്‍ കോള്‍ അവസാനിപ്പിച്ചത്.

മോഹന്‍ലാലിന്റെ കാര്യം പറഞ്ഞ് എല്ലാവരും കളിയാക്കുകയാണെന്ന് പറഞ്ഞ് കരയുന്ന രുക്മിണി അമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനായിരുന്നു രുക്മിണി അമ്മയുടെ വീഡിയോ താരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT