Film News

മോഹൻലാലിന്റെ ജന്മദിന സമ്മാനം; കോവിഡ് പ്രതിരോധത്തിനായി ആശുപത്രികൾക്ക് ഒന്നരക്കോടിയുടെ മെഡിക്കൽ ഉപകരണങ്ങള്‍

ജന്മദിനത്തില്‍ കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് നടന്‍ മോഹന്‍ലാല്‍. ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍, ഐ.സി.യു കിടക്കകള്‍, എക്‌സ-റേ മെഷീന്‍ തുടങ്ങിയവയാണ് താരം നൽകിയത് . അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വഴിയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയത്.

ഒന്നരക്കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ മുഖാന്തരം എത്തിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കളമശ്ശേരി മെഡിക്കല്‍ കോളെജിലെ വാര്‍ഡുകളിലേക്കും ട്രിയേജ് വാര്‍ഡുകളിലേക്കുമുള്ള ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിനായി ഒട്ടനവധി സഹായങ്ങൾ നേരത്തെയും മോഹന്‍ലാല്‍ നല്‍കിയിരുന്നു. സിനിമാമേഖലയിലെ തൊഴിലാളികൾക്കായി പത്ത് ലക്ഷം രൂപയും മോഹന്‍ലാല്‍ നല്‍കിയിരുന്നു. കോവിഡ്

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT