Film News

മോഹന്‍ലാല്‍ ആയുര്‍വേദ ചികില്‍സയില്‍, ദൃശ്യം സെക്കന്‍ഡ് ഷൂട്ടിന് ഈ മാസം അവസാനമെത്തും

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡ് ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത് സെപ്തംബര്‍ അവസാന വാരം. ഈ മാസം 19ന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

പാലക്കാട് ജില്ലയിലെ ഗുരുകൃപ ആയുര്‍വേദ കേന്ദ്രത്തില്‍ മോഹന്‍ലാല്‍ എല്ലാ വര്‍ഷവും നടക്കുന്ന ആയുര്‍വേദ ചികില്‍സയിലാണ് ലാല്‍. ചികില്‍സയ്ക്ക് ശേഷമാകും മോഹന്‍ലാല്‍ ദൃശ്യത്തില്‍ ജോയിന്‍ ചെയ്യുക.

സെപ്തംബര്‍ പതിനാലിന് ദൃശ്യം സെക്കന്‍ഡ് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാകേണ്ടതിനാല്‍ ചിത്രീകരണം നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊടുപുഴക്ക് പുറമേ കൊച്ചിയിലും സിനിമ ചിത്രീകരിക്കും.

പതിനഞ്ച് ദിവസത്തോളം ഇന്‍ഡോര്‍ രംഗങ്ങളാണ് തുടകത്തില്‍ ചിത്രീകരിക്കുന്നത്. തുടര്‍ന്നായിരിക്കും തൊടുപുഴയിലേക്ക് ലൊക്കേഷന്‍ ഷിഫ്റ്റിംഗ്. ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കള്‍ ദൃശ്യം സെക്കന്‍ഡിലും ഉണ്ടാകും. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കന്‍ഡ്.

ഞെട്ടാൻ തയ്യാറായിക്കോളൂ; ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജിത്തു ജോസഫ്

പിണറായിക്കാലത്തിനായി മോഹന്‍ലാലും കളത്തില്‍; മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വരുന്നു

140 ദിവസം നീണ്ട ചിത്രീകരണം ! ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ 'കാട്ടാളന് ' പാക്കപ്പ്

കൊച്ചിയുടെ എയര്‍ ക്വാളിറ്റി മോശമായോ? Dr. S.Abhilash Interview

‘വരവ്’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് 'ബെൻസിന്റെ മകൾ' അമൃതവർഷിണി

SCROLL FOR NEXT