Film News

നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ എത്തി, 'ആറാട്ടി'ന് തുടക്കം

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' തുടങ്ങി. പാലക്കാട് കിഴക്കഞ്ചേരിയിലാണ് ആദ്യഘട്ട ചിത്രീകരണം. മോഹൻലാൽ തന്റെ ഫേസ്ബുക് പേജിലൂടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചു. മാസ് ആക്ഷന്‍ കോമഡി എന്റര്‍ടെയിനറാവും സിനിമയെന്നാണ് സൂചന. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ലാൽ എത്തുക. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലൊക്കേഷൻ ചിത്രങ്ങളിലും താരത്തിന്റെ ക്യാരക്ടർ ലുക് വ്യക്തമല്ല.

ഗോപൻ തന്റെ സ്വന്തം നാടായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. കറുത്ത നിറത്തിലുള്ള ഒരു വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. വാഹനത്തിന് കഥയിൽ ഏറെ പ്രാധാന്യമുണ്ട്. 'രാജാവിന്‍റെ മകനി'ലൂടെ ഹിറ്റായ ഫോണ്‍ നമ്പർ 2255 ആണ് കാറിനും നല്‍കിയിട്ടിളളത്.

'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രവുമാണ് ആറാട്ട്. 'മാടമ്പി', 'ഗ്രാന്‍ഡ്മാസ്റ്റര്‍', 'മിസ്റ്റര്‍ ഫ്രോഡ്', 'വില്ലന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും കൈകോര്‍ക്കുന്ന അഞ്ചാമത്തെ ചിത്രവുമാണ്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍ നിര താരങ്ങളും മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാകും. കൊവിഡ് കാലത്ത് മലയാളത്തില്‍ ചിത്രീകരമത്തിന് ഒരുങ്ങുന്ന ഏറ്റവും വലിയ പ്രൊജക്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായിക. ആറാട്ടിന്റെ ടൈറ്റിൽ പോസ്റ്ററും ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

പാലക്കാടും ഹൈദരാബാദുമാണ് പ്രാധാന ലൊക്കേഷനുകൾ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, റാം എന്നീ സിനിമകളിലാണ് ദൃശ്യം സെക്കന്‍ഡിന് മുമ്പ് മോഹന്‍ലാല്‍ അഭിനയിച്ചത്. ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്.

Mohanlal- B Unnikrishnan 'Aarattu' shootting started at Palakkadu

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT