Film News

'മോനെ ജോണ്‍ ലൂഥര്‍ കണ്ടു, നീ അസലായിരിക്കുന്നു'; മോഹന്‍ലാലും സുചിത്രയും അഭിനന്ദിച്ചെന്ന് ജയസൂര്യ

'ജോണ്‍ ലൂഥര്‍' കണ്ട് മോഹന്‍ലാലും സുചിത്ര മോഹന്‍ലാലും അഭിനന്ദനം അറിയിച്ചുവെന്ന് നടന്‍ ജയസൂര്യ. ഇരുവരും ഒരുമിച്ച് വിളിച്ചത് വലിയൊരു അംഗീകാരമാണ്. സുചിത്ര ചേച്ചി തന്റെ എല്ലാ ചിത്രങ്ങളും കണാറുണ്ട് എന്നത് സ്വകാര്യ സന്തോഷമാണെന്നും ജയസൂര്യ പറഞ്ഞു. മനോമര ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

ജയസൂര്യ പറഞ്ഞത്:

ജോണ്‍ ലൂഥര്‍ കണ്ടിട്ട് ലാലേട്ടനും സുചിത്രച്ചേച്ചിയും ഒരുമിച്ചു വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ചിത്രത്തിന് കിട്ടിയ വലിയൊരു അംഗീകാരമാണ്. സുചിത്രച്ചേച്ചി എന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട് എന്നത് എന്റെ സ്വകാര്യ സന്തോഷമാണ്. അവര്‍ക്ക് വീട്ടില്‍ തിയറ്ററുണ്ട്. ലാലേട്ടനും മമ്മൂക്കയുമൊക്കെ വീട്ടിലെ തിയറ്ററില്‍ ആണ് ചിത്രം കാണുന്നത്. ഇന്നലെ ചേച്ചി വിളിച്ചിട്ട്, ''പടം കണ്ടു ഒരുപാടിഷ്ടമായി'' എന്നു പറഞ്ഞു. ഞാന്‍, ''താങ്ക്യൂ ചേച്ചി'' എന്നുപറഞ്ഞപ്പോള്‍, ഒരു മിനിറ്റ് ഏട്ടന്‍ ഇവിടെ ഉണ്ട്'' എന്നു പറഞ്ഞു ലാലേട്ടന് ഫോണ്‍ കൊടുത്തു. അദ്ദേഹം ഫോണ്‍ വാങ്ങി 'മോനെ ജോണ്‍ ലൂഥര്‍ കണ്ടു നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു ഒരുപാടിഷ്ടമായി' എന്നും പറഞ്ഞു.

നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ജോണ്‍ ലൂഥര്‍' മെയ് 27നാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ജയസൂര്യ പൊലീസ് വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്. ദീപക് പറമ്പോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT