Film News

'വിജയന് ദാസന്റെ ഉമ്മ', ശ്രീനിവാസനെ ആദരിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍

മഴവില്‍ മനോരമയും താരസംഘടന അമ്മയും സംയുക്തമായി സംഘടിപ്പിച്ച സിനിമാ അവാര്‍ഡ് വേദിയില്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാര സമര്‍പ്പണത്തിനിടെ ശ്രീനിവാസന് ഉമ്മ നല്‍കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

നാടോടിക്കാറ്റ് എന്ന സിനിമയിലെ എവര്‍ഗ്രീന്‍ കഥാപാത്രങ്ങളായ ദാസനെയും വിജയനെയും അവതരിപ്പിച്ച മോഹന്‍ലാലും ശ്രീനിവാസനും വലിയ ഇടവേളക്ക് ശേഷമാണ് വേദിയില്‍ ഒന്നിച്ചെത്തുന്നത്.

ശ്രീനിവാസന്റെ തിരക്കഥയിലും മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയിലും ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. പത്മശ്രീ ഭരത് ഡോ സരോജ് കുമാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന രീതിയില്‍ കഥാപാത്രസൃഷ്ടി നടത്തിയെന്ന പേരില്‍ മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ അകന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. സരോജ്കുമാറിന് ശേഷം മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ച് സിനിമ ചെയ്തിരുന്നില്ല.

ശ്രീനിവാസന്റെ രചയില്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ആലോചിക്കുന്നതായി സത്യന്‍ അന്തിക്കാട് കഴിഞ്ഞ വര്‍ഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT