Film News

ദുബായിൽ സഞ്ജയ് ദത്തിനൊപ്പം മോഹൻലാൽ, ഖുറേഷിയും അധീരയും ഒന്നിക്കുമോ എന്ന് ആരാധകർ

ദുബായിൽ ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാൽ. മോഹൻലാൽ ദൃശ്യം സെക്കൻഡ് പൂർത്തിയാക്കി കുടുംബസമേതം ദുബായിലെ വീട്ടിലെത്തിയിരുന്നു. സഞ്ജയ് ദത്തും കുടുംബത്തോടൊപ്പം ദുബായിലുണ്ട്. മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും അടുത്ത സുഹൃത്ത് സമീർ ഹംസായാണ് ഇരുവരുടെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കെ.ജി.എഫ് സെക്കൻഡിൽ അധീരയായി എത്തുന്ന സഞ്ജയ് ദത്തും എമ്പുരാനിൽ ഖുറേഷി അബ്രാമായെത്തുന്ന മോഹൻലാലും ഒന്നിക്കുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. വിവേക് ഒബ്്‌റോയി ലൂസിഫറിൽ വില്ലനായി വന്നത് പോലെ സഞ്ജയ് ദത്ത് എമ്പുരാനിലുണ്ടാകുമോ എന്നും ചോദ്യങ്ങളുണ്ട്. ഇരുവരുടെയും സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്നാണ് അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കിയത്. നേരത്തെ മുംബൈയിലും ദുബൈയിലും വച്ച് മോഹൻലാലും സഞ്ജയ് ദത്തും കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

ശ്വാസകോശ അർബുദത്തെ തുടർന്ന് കൂടുംബത്തോടൊപ്പം സഞ്ജയ് ദത്ത് ദുബായിൽ ചികിത്സക്ക് എത്തിയതായി കഴിഞ്ഞ മാസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിലായ സഞ്ജയ് ദത്തിനെ മോഹൻലാൽ പിന്തുണച്ചത് ഒരിടക്ക് വൻ വിവാദങ്ങൾ ഉയർത്തിയിരുന്നു. പഴയതൊക്കെ മറന്ന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന് നമ്മുടെയൊക്കെ സഹായവും അനുകമ്പയും ആവശ്യമാണെന്ന് മോഹൻ ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചതായിരുന്നു വിവാദങ്ങൾക്ക് കാരണം.

ദുബായിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപോരാട്ടം കാണാൻ മോഹൻലാൽ എത്തിയതും അടുത്തിടെ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. തൊടുപുഴയിലെ ദൃശ്യം 2ന്റെ ഷൂട്ടിങിന് ശേഷം ലാൽ ദുബായിലേക്ക് പോകുന്നു എന്ന വാർത്ത പരന്നെങ്കിലും താരത്തിന്റെ ഐ പി എൽ സാന്നിധ്യം ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. മോഹൻലാൽ ഐപിഎൽ ടീമിനെ സ്വന്തമാക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 'സൂപ്പർസ്റ്റാർ ഫ്രം കേരള' എന്നു വിശേഷിപ്പിച്ചായിരുന്നു കമന്റേറ്റർ മോഹൻലാലിനെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചത്. നവംബർ പകുതിയോടെ ആരംഭിക്കാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാകും ഇനി മോഹൻലാൽ നാട്ടിൽ തിരികെയെത്തുക. ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം. പാലക്കാടാണ് ലൊക്കേഷൻ. ജോമോൻ ടി ജോൺ ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ രചന ഉദയകൃഷ്ണയാണ്.

mohanlal and sanjay datt celebrating diwali

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT