Film News

'മരക്കാറുടെ തലപ്പാവിലെ ഗണപതി', വിവാദങ്ങളിൽ മോഹൻലാലിന്റെയും പ്രിയദർശന്റെയും മറുപടി

കൊവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവെച്ച പ്രിയദർശൻ-മോഹൻലാൽ ചിത്രമാണ് 'മരക്കാർ,അറബിക്കടലിന്റെ സിംഹം'. ചൈനീസ് പതിപ്പ് ഉൾപ്പെടെ നാല് ഭാഷകളിലായി 5000 സക്രീനുകളിൽ റിലീസ് തീരുമാനിച്ചിരുന്ന സിനിമ 100 കോടി മുതൽ മുടക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനും ട്രെയ്ലറിനും വലിയ സ്വീകാര്യത ലഭിച്ചപ്പോഴും ഒപ്പം ചില വിവാദങ്ങളും ഉയർന്നിരുന്നു. മോഹൻലാൽ കഥാപാത്രം മരക്കാറിന്റെ തലപ്പാവിലെ ​ഗണപതി വി​ഗ്രഹത്തെ ചൊല്ലിയായിരുന്നു വിവാ​ദങ്ങൾ. ഗണപതിയുടേതല്ല ആനയുടേതാണ് രൂപം, ഒരുപാട് ​ഗവേഷണങ്ങൾക്കൊടുവിലാണ് തലപ്പാവിലെ ചിഹ്നം ആനയുടേതാവട്ടെ എന്ന് തീരുമാനിച്ചതെന്ന് വിവാദങ്ങള്ക്ക് മറുപടിയായി പ്രിയദർശൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

കുഞ്ഞാലിമരക്കാരെക്കുറിച്ചുമാത്രമല്ല, 'ഒപ്പം' സിനിമയുടെ പോസ്റ്റർ പുറത്തുവന്നപ്പോഴും സമാനമായ ചില കമന്റുകൾ വന്നിരുന്നു. കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച് എന്നാണ് അന്ന് ചിലർ ചോദിച്ചത്. പടം ഇറങ്ങുന്നതോടെ അതെല്ലാം അപ്രസക്തമായി. അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും കണ്ടെത്തിയ വസ്തുതകൾ മുൻനിർത്തിയും ചില യുക്തികളും അതിലേറെ ഭാവനയും ചേർത്തുവെച്ചാണ് മരക്കാർ തിരക്കഥ പൂർത്തിയാക്കിയിരിക്കുന്നത് എന്നായിരുന്നു വിവാദങ്ങളോടുളള മോഹൻലാലിന്റെ പ്രതികരണം.

തലപ്പാവിൽ ആനയുടെ രൂപം വന്ന വഴി, പ്രിയദർശന്റെ മറുപടി:

തലപ്പാവിൽ കാണുന്ന ചിഹ്നം ഗണപതിയുടെതല്ല, ആനയാണത്. സാബുസിറിലിന്റെ ചിന്തയിലാണ് അത്തരത്തിലൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആർക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെനിന്നും യഥാർഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ, അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേർന്ന കേരളസർക്കാർ മുദ്ര ശ്രദ്ധയിൽപ്പെട്ടത്. അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയിൽ, ആന വടക്കുഭാഗത്തെയും ശംഖ് തെക്കുഭാഗത്തെയും പ്രതിനിധീകരിച്ചെത്തിയതായേക്കാമെന്ന ധാരണ ശക്തമായി. സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആനതന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചു. പടത്തലവൻ കുഞ്ഞാലിമരക്കാർക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടെതാകാം എന്ന തീരുമാനത്തിലെത്തി. ലാൽ സൂചിപ്പിച്ചപോലെ ചില യുക്തികളും അതിലേറെ ഭാവനയുമെല്ലാം ചേർന്ന് പറയുന്ന കഥയാണിത്.

ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റർടെയിൻമെന്റ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് 'മരക്കാർ, അറബിക്കടലിന്റെ സിംഹം' നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യാനാകുമോ എന്ന ആലോചന നടക്കുന്നുണ്ടെന്നും ചിലപ്പോൾ റിലീസ് അടുത്ത വർഷത്തേക്ക് മാറാമെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT