Film News

'ആ സിനിമ ഞങ്ങള്‍ ഒന്നിച്ചു ചെയ്യാനിരുന്നതാണ്, അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം നടക്കാതെ പോയതാണ്': മോഹന്‍ലാല്‍

'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം അഭിനയിക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് നടന്‍ മോഹന്‍ലാല്‍. പക്ഷെ ശ്രീനിവാസന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ കഴിയാതെ പോയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ചെയ്ത കഥാപാത്രങ്ങളുടെ പ്രായമായ ഭാഗങ്ങള്‍ അവതരിപ്പിക്കാനായിരുന്നു ആലോചിച്ചിരുന്നത്. പക്ഷെ ഷൂട്ടിന് വേണ്ടി യാത്രയും ഡ്രൈവിങ്ങും മറ്റും ചെയ്യേണ്ടതുണ്ടായിരുന്നു. ശ്രീനിവാസന്റെ ആരോഗ്യം അതിന് തടസ്സമായി. ശ്രീനിവാസനോടുള്ള സൗഹൃദത്തില്‍ ഉലച്ചില്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് നീരസമില്ലെന്നും മോഹന്‍ലാല്‍ കൗമുദി മൂവീസിനോട് പറഞ്ഞു. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് ആരോഗ്യമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ പറഞ്ഞത്:

ശ്രീനിവാസനുമായുള്ള സൗഹൃദത്തില്‍ എനിക്ക് ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ല. അദ്ദേഹത്തിനും അങ്ങനെ തന്നെയാണ്. ഈ അടുത്ത കാലത്ത് കണ്ട് സംസാരിച്ചപ്പോഴും എനിക്ക് അത് തന്നെയാണ് തോന്നിയത്. അദ്ദേഹം എന്നെക്കുറിച്ച് പറയാന്‍ ശ്രമിച്ചതില്‍ എന്തെങ്കിലും മാറിപ്പോയതാകാം. ഒരുമിച്ച് ഞങ്ങള്‍ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ചെയ്യാനും പ്ലാന്‍ ഉണ്ടായിരുന്നു. ധ്യാനും പ്രണവും ചെയ്ത കഥാപാത്രങ്ങളുടെ വയസ്സായ ഭാഗങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്യണം എന്ന് കരുതിയതാണ്. പക്ഷെ ശാരീരികമായി അദ്ദേഹത്തിന് വെല്ലുവിളികളുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ മകന്‍ വിനീത് എന്റെ അടുത്ത് വന്ന് വളരെ താല്പര്യത്തോടെ കഥ പറഞ്ഞിരുന്നു. എനിക്ക് അത് ചെയ്യാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നോക്കണമല്ലോ. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ആരോഗ്യം എന്ന് പറയുന്നത് വലിയ കാര്യമാണ്. ആരോഗ്യം ഉണ്ടെങ്കില്‍ 100 വയസ്സുവരെ സിനിമ ചെയ്യാം. ക്ലിന്റ് ഈസ്റ്റ് വുഡ് ഒക്കെ ഇപ്പോഴും സിനിമ സംവിധാനം ചെയ്യുന്നില്ലേ. ആരോഗ്യമില്ല ഇപ്പോള്‍ ശ്രീനിവാസന്. അതൊരു മോശമായി പറയുന്നതല്ല. ഷൂട്ടിന് വേണ്ടി യാത്ര ചെയ്യുകയും കാറോടിക്കുകയും വേണം. അത് കഴിയില്ല എന്ന് മനസ്സിലായപ്പോഴാണ് ഒരുമിച്ച് അഭിനയിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചത്.

പണ്ടും ശ്രീനിവാസനെ എപ്പോഴും വിളിക്കുന്ന ആളല്ല ഞാന്‍. പക്ഷെ അദ്ദേഹത്തിന്റെ വിവരങ്ങള്‍ ഞാന്‍ അറിയാറുണ്ട്. അദ്ദേഹത്തോട് ഒരു നീരസവും എനിക്കില്ല.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT