Film News

'വേദനയിലും രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച മകന്‍ അഭിമാനം'; വൈശാഖിന്റെ അമ്മയെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍

ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വൈശാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. വൈശാഖിന്റെ അമ്മയെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. മകന്‍ നഷ്ടപ്പെട്ട വേദനയിലും ആ അമ്മയുടെ ശബ്ദത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെ കുറിച്ചുള്ള ആത്മാഭിമാനമാണെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

'കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന്‍ വൈശാഖിന്റെ അമ്മയുമാണ് ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി . മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു.

എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു, ചേര്‍ത്തുനിന്ന് ചിത്രമെടുത്ത ഓര്‍മ്മകള്‍ ഇപ്പോളും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു'.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT