Film News

'അക്ഷയ് കുമാർ മികച്ച നടനാണ്, റീമേക്ക് ചിത്രത്തിലെ അഭിനയം പരിഗണിച്ച് നടന്മാരെ താരതമ്യം ചെയ്യരുത്': മോഹൻലാൽ

റീമേക്ക് ചിത്രത്തിലെ അഭിനയം പരിഗണിച്ച് നടന്മാരെ താരതമ്യം ചെയ്യരുതെന്ന് മോഹൻലാൽ. രണ്ട് ഭാഷകളിലും ഒരുപാട് വ്യത്യാസങ്ങളുണ്ടാകും. കഥാപാത്രം, ബോഡി ലാംഗ്വേജ്, കോസ്റ്റും തുടങ്ങി ഒരുപാട് കാര്യങ്ങളിൽ വ്യത്യാസമുണ്ട്. അക്ഷയ് കുമാറിന്റെ സിനിമകൾ തനിക്കിഷ്ടമാണ്. പ്രിയദർശൻ മലയാളത്തിൽ നിന്ന് റീമേക്ക് ചെയ്ത അക്ഷയ് കുമാറിന്റെ സിനിമകൾ താൻ കണ്ടിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ അക്ഷയ് കുമാർ 100% പ്രൊഫഷനലാണെന്നും താൻ അത്രയും പ്രൊഫണലല്ലെന്നും ബറോസിന്റെ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാർ പറഞ്ഞു.

മോഹൻലാൽ സംവിധാനം ചെയ്യുന്ന 3D ചിത്രമായ ബറോസിന്റെ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാറായിരുന്നു മുഖ്യാതിഥി. ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം ആരാധകരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മോഹൻലാൽ.

മോഹൻലാൽ പറഞ്ഞത്:

ഞാനും പ്രിയദർശനും നാൽപ്പതോളം സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ സിനിമ എന്നോടൊപ്പമായിരുന്നു. 3 ചിത്രങ്ങൾ കൂടെ ചെയ്‌താൽ 100 സിനിമകൾ പൂർത്തിയാക്കുകയാണ് പ്രിയദർശൻ. ആ സിനിമ അദ്ദേഹത്തോടൊപ്പം ചെയ്യാൻ പോകുകയാണ് ഞാൻ. ലോകത്ത് ആദ്യമായിട്ടായിരിക്കും അങ്ങനെ ഒരു സംഭവം നടക്കാൻ പോകുന്നത്.

എന്റെ കുറെയധികം സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. അതിൽ തന്നെ കുറച്ചു സിനിമകളിൽ അക്ഷയ്കുമാർ അഭിനയിച്ചിട്ടുണ്ട്. നടന്മാരെ നമുക്ക് താരതമ്യം ചെയ്യാനാകില്ല. കാര്യങ്ങൾ എല്ലാം വ്യത്യസ്തമാണ്. കഥാപാത്രം, ബോഡി ലാംഗ്വേജ്, കോസ്റ്റും തുടങ്ങി ഒരുപാട് കാര്യങ്ങളിൽ വ്യത്യാസമുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ എനിക്കിഷ്ടമാണ്. പ്രിയദർശൻ മലയാളത്തിൽ നിന്ന് റീമേക്ക് ചെയ്ത അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. മികച്ച നടനാണ് അക്ഷയ്കുമാർ. അദ്ദേഹം നടൻ എന്ന നിലയിൽ 100% പ്രൊഫണലാണ്. ഞാൻ അത്രയും പ്രൊഫണൽ അല്ല.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിർവഹിക്കുന്നു. ലിഡിയന്‍ നാദസ്വരം ആണ് ബാറോസിനായി സംഗീതം നൽകുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. ടി കെ രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രീയേറ്റിവ്‌ ഹെഡ് ആയി പ്രവർത്തിക്കുന്നത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT