Film News

അപൂർവവും അവിസ്മരണീയവുമായ ഷൂട്ട്; സംഗീത സാമ്രാട്ട് എ.ആർ. റഹ്‌മാനോടൊപ്പം; ചിത്രം പങ്കുവെച്ച് മോഹൻലാൽ

ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം ആറാട്ടിലെ ഗാനരംഗത്തിൽ എ.ആര്‍ റഹ്‌മാന്‍ അഭിനയിക്കുന്നതായുള്ള വാർത്ത സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ് . പ്രേക്ഷകരുടെ ആവേശം ഇരട്ടിപ്പിച്ച് റഹ്‌മാനൊപ്പം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ആറാട്ടിനായി സംഗീത ഇതിഹാസം എ.ആര്‍ റഹ്‌മാനൊപ്പം അപൂര്‍വവും അവിസ്മരണീയവുമായ ഷൂട്ടിംഗ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട് . ചെന്നൈയില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റില്‍ നടക്കുന്ന ഷൂട്ടിംഗിനിടെ എടുത്ത ചിത്രം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാണ് ആറാട്ടിൽ ഉള്ളത് . യോദ്ധ, ഇരുവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം റഹ്മാന്റെ ഈണത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനരംഗവുമായിരിക്കും ചെന്നൈയില്‍ ചിത്രീകരിക്കുന്നത്. നേരത്തെ വിജയ് ചിത്രം ബിഗില്‍ ഗാനരംഗത്തിലും ഏ ആര്‍ റഹ്മാന്‍ അഭിനയിച്ചിരുന്നു.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ആറാട്ടില്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് കടന്നുവരുന്നുണ്ടെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്. ഓണം റിലീസാണ് ചിത്രം.

മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍.

പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം രാഹുൽ രാജുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

SCROLL FOR NEXT