Film News

എംജെയുടെ പാതയിലൂടെ മകനും; ഡോ ബിജു ചിത്രത്തിലൂടെ യദു രാധാകൃഷ്ണന്‍ സ്വതന്ത്ര ഛായാഗ്രഹകനാകുന്നു 

THE CUE

അന്തരിച്ച ഛായാഗ്രഹകന്‍ എംജെ രാധാകൃഷ്ണന്റെ മകന്‍ യദു സ്വതന്ത്ര ഛായാഗ്രഹകനാകുന്നു. ഡോ ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് യദു രാധാകൃഷണന്റെ സ്വതന്ത്ര ഛായാഗ്രഹകനായിട്ടുള്ള അരങ്ങേറ്റം. എംജെ രാധാകൃഷ്ണന്റെ സഹായിയായി പതിനേഴോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യദുവായിരിക്കും തന്റെ പുതിയ ചിത്രത്തില്‍ ഛായാഗ്രഹകന്‍ എന്ന് ഡോ ബിജു അറിയിച്ചു.

കണ്ണന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന യദു എം.ജെ. ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വര്‍ക്ക് ചെയ്ത സിനിമ ഞാന്‍ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് ആയിരുന്നു. ലൈറ്റിങ്ങിലും ഫ്രെയിം സെന്‍സിലും എം.ജെ.ചേട്ടനുള്ള പ്രത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണന്‍ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകന്‍ ആകുന്നത് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഡോ ബിജു

ഡോ ബിജുവിന്റെ ഒന്‍പത് ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് എംജെ രാധാകൃഷ്ണനായിരുന്നു. 2010ല്‍ പുറത്തിറങ്ങിയ വീട്ടിലേക്കുള്ള വഴി, 2011ലെ ആകാശത്തിന്റെ നിറം, 2016ല്‍ കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.

75 ചലച്ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള എംജെആര്‍ കഴിഞ്ഞ ജൂലായിലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം 1999ല്‍ കാന്‍ ചലച്ചിത്രമേളയിലെ ഗോള്‍ഡന്‍ ക്യാമറയുള്‍പ്പെടെ (മരണ സിംഹാസനം എന്ന ചിത്രത്തിന്) നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT