Film News

എല്ലാം അഭ്യൂഹങ്ങൾ; ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് ഉണ്ടാകില്ല

ആരാധകർ കാത്തിരിക്കുന്ന ടോം ക്രൂസ് ചിത്രം മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ ബാഹുബലി ഫെയിം അഭിനയിക്കുന്നുവെന്ന വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്. വാർത്ത അവാസ്തവമാണെന്നും ഈ സിനിമയുമായി ബന്ധപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷത്തിൽ പ്രഭാസ് സിനിമയിൽ ഉണ്ടാകുമെന്ന് മിഷൻ ഇംപോസിബിളിന്റെ സംവിധായകൻ ക്രിസ്റ്റഫർ മക്വാറി അഭിമുഖത്തിൽ വെളിപ്പെടുത്തിയെന്നായിരുന്നു ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7.

അതെ സമയം ഏഴാം പതിപ്പില്‍ ഇന്ത്യന്‍ നിര്‍മിത ബി.എം.ഡബ്ല്യു. ജി 310 ജി.എസ് ബൈക്ക് ഉപയോഗിക്കുന്നതായ വാർത്ത വൈറൽ ആയിരുന്നു . ഷൂട്ടിങ്ങിനിടയിലെ ടോം ക്രൂയിസ് ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന ജി 310 ജി.എസ് ബൈക്കും സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന് വാഹനപ്രേമികളുടെ ശ്രദ്ധയില്‍പെടുന്നത്. പോലീസ് ബൈക്കായാണ് ടോം ക്രൂയിസ് ഈ ബൈക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നീല നിറത്തിലുള്ള പെയിന്റ് സ്‌കീമും പോലീസ് ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT