Film News

'പിന്നെയും പിന്നെയും കണ്ട നേരം പുഞ്ചിരി പൂത്തുലഞ്ഞു'; 'മിന്നൽവള കൈയിലിട്ട പെണ്ണഴകേ..' നരിവേട്ടയിലെ ആദ്യ ​ഗാനം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ടയിലെ ആദ്യ ​ഗാനം പുറത്ത്. 'മിന്നൽവള കൈയിലിട്ട പെണ്ണഴകേ...' എന്ന് തുടങ്ങുന്ന പ്രണയ ​ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേർന്നാണ്. കൈതപ്രം വരികൾ എഴുതിയ ​ഗാനത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജെയ്‌ക്‌സ് ബിജോയ് ആണ്. ടൊവിനോയെയും പ്രിയംവദ കൃഷ്ണയെയും ആണ് ​ഗാനരം​ഗത്തിൽ കാണാൻ സാധിക്കുന്നത്. പോലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന കഥാപാത്രത്തെയാണ് നരിവേട്ടയിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ചിത്രം മെയ് 16 ന് തിയറ്ററുകളിലെത്തും.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, തമിഴ് നടൻ ചേരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വലിയ കാൻവാസിൽ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് നടൻ ചേരൻ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഡി.ഐ.ജി ആർ കേശവദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചേരൻ അവതരിപ്പിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ മ്യൂസ്കി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്. ഛായാഗ്രഹണം - വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ - ബാവ, കോസ്റ്റും - അരുൺ മനോഹർ, മേക്ക് അപ് - അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ,പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

യുഎഇയുടെ ബോട്ടിം ആപ്പില്‍ സ്വ‍ർണനിക്ഷേപ അവസരം

പ്രവാസി വിദ്യാർത്ഥികളെ അപാർ രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കി സിബിഎസ്ഇ

'10 ജേർണീസ്' കൈത്താങ്ങായി, ദാരുണമായ അപകടങ്ങൾക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കള്‍ പുതുജീവിതത്തിലേക്ക്

ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍, മലയാളികളെല്ലാം മോഹന്‍ലാല്‍ ഫാന്‍സ്: മാളവിക മോഹനന്‍

ആ സിനിമയിലേത് പോലെ ഓടും കുതിര ചാടും കുതിരയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ചെറിയ വട്ടുണ്ടാകും: അല്‍ത്താഫ് സലിം

SCROLL FOR NEXT