SOPHIYA PAUL 
Film News

പള്ളി സെറ്റ് പൊളിച്ചത് സോഫിയാ പോളെന്ന് വ്യാജപ്രചരണം, നിയമനടപടിക്ക് നിര്‍മ്മാതാവ്

മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ച സംഭവം നിര്‍മ്മാതാവ് സോഫിയാ പോള്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ നിര്‍മ്മാണ കമ്പനി. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ നശിപ്പിച്ച സംഭവം 'സോഫിയാ പോള്‍ രണ്ട് ലക്ഷത്തിന് നല്‍കിയ ക്വട്ടേഷനോ' എന്ന തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയ മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടലിനെതിരെയാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

മിന്നല്‍ മുരളിയിലെ നായകന്‍ ടൊവിനോ തോമസും വീക്കെന്‍ഡ് ബ്ലോക്കബസ്‌റ്റേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ സോഫിയാ പോളും നിയമനടപടി സ്വീകരിക്കുന്ന കാര്യം സ്ഥിരീകരിച്ച വക്കീല്‍ നോട്ടീസ് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ മാനേജിങ് ഡയറക്ടർ ശ്രീമതി സോഫിയ പോളിനെയും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എന്ന ഞങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയേയും വളരെയധികം അപകീർത്തിപ്പെടുത്തുന്ന ഒരു വ്യാജവാർത്ത ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ പങ്ക് വെച്ചതായി ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കീർണമായ സാഹചര്യത്തിലൂടെയാണ് നമ്മൾ എല്ലാവരും തന്നെ ഇപ്പോൾ കടന്ന് പോകുന്നത്. ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള അപവാദങ്ങളും അടിസ്ഥാനമില്ലാത്ത കുറ്റാരോപണങ്ങളും ഒരിക്കലും അനുവദിച്ചു കൂടാത്തതാണ്. ഇന്നേ വരെ, പ്രത്യേകിച്ചും ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് പിന്തുണയുമായി നിൽക്കുന്ന ഓരോരുത്തരോടും ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും നിങ്ങളുടെ ആ പിന്തുണ ഞങ്ങൾ ഏറെ ആഗ്രഹിക്കുന്നുണ്ട്.വ്യാജവാർത്ത നൽകിയ ആ ഓൺലൈൻ പോർട്ടലിന് എതിരെ ഞങ്ങൾ നിയമപരമായി നീങ്ങുവാൻ ഒരുങ്ങുകയാണ്. സമൂഹത്തിന് ആപത്കരമാകുന്നതും വെറുപ്പ് പടർത്തുന്നതുമായ ഇത്തരം വ്യാജവാർത്തകൾ ദയവായി ഷെയർ ചെയ്യരുതെന്ന് പ്രിയ പ്രേക്ഷകരോട് അപേക്ഷിക്കുന്നു.കുറ്റവാളികൾക്ക് എതിരായ നിയമനടപടികൾ മുന്നേറുകയാണ്. ഈ കേസിന് നീതിപരമായ ഒരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ അംഗീകരിക്കപ്പെടില്ലെന്നും പ്രതീക്ഷിക്കുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT