Film News

ഞാനും പെട്ടുവെന്ന് മന്ത്രി ശിവൻകുട്ടി, താനാണ് രക്ഷപ്പെടുത്തിയതെന്ന് ടൊവിനോ; കൈ കിട്ടാ ക്ലബ്ബിലേക്ക് മന്ത്രിയെ സ്വാ​ഗതം ചെയ്ത് ബേസിൽ

'ബേസിൽ ശാപ'മാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെന്റ്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന കേരള സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ബേസിൽ കൈനീട്ടിയത് കാണാതെ ഒരു താരം പൃഥ്വിരാജിന് കൈകൊടുത്തതാണ് ഈ ഷേക്ക് ഹാൻഡ് ട്രോളുകൾ ആരംഭിച്ചത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, മമ്മൂട്ടി തുടങ്ങി നിരവധിപേരാണ് ഈ ട്രെന്റിൽ പെട്ടുപോയത്.

ഇപ്പോൾ ഇതാ ഈ കൈ കിട്ടാ ക്ലബ്ബിലേക്ക് പുതിയൊു എൻട്രി കൂടി എത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇത്തവണത്തെ കൈ കിട്ടാ ക്ലബ്ബിലെ പുതിയ താരം. സംസ്ഥാന കലോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു സംഭവം. നടൻ ആസിഫ് അലിക്ക് കൈ കൊടുക്കാനായി കൈ നീട്ടിയെങ്കിലും ആസിഫ് അലി അത് കാണാതെ പോവുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയത്. ടൊവിനോയ്ക്ക് സമീപമാണ് മന്ത്രി ഇരുന്നിരുന്നത്. വേദിയിലേക്ക് എത്തിയ ആസിഫ് അലിക്ക് മന്ത്രി കൈ കൊടുക്കാൻ ശ്രമിക്കുകയും എന്നാൽ ഇത് ശ്രദ്ധിക്കാതെ പോയ ആസിഫ് ടൊവിനോയ്ക്ക് അരികിൽ ഇരിക്കുകയുമാണ് ചെയ്തത്. തുടർന്ന് ടൊവിനോ ആണ് ഹസ്തദാനത്തിനായി മന്ത്രി കൈ നീട്ടി നിൽക്കുന്നത് ആസിഫിന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് നടൻ മന്ത്രിക്ക് കൈകൊടുക്കുകയായിരുന്നു. വിഡിയോ വൈറലായതിനു പിന്നാലെ മന്ത്രി വി ശിവൻകുട്ടി തന്നെ ഞാനും പെട്ടു എന്ന തലക്കെട്ടോടെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

മന്ത്രി വീഡിയോ പങ്കുവച്ചതിന് പിന്നാലെ ബേസിൽ ജോസഫും ടൊവിനോ തോമസും വീഡിയോയുടെ കമന്റ് ബോക്സിലേക്ക് എത്തി. 'വെൽക്കം സർ വെൽക്കം! ഞങ്ങളുടെ മനയിലേക്ക് സ്വാഗതം എന്നാണ് വീഡിയോയ്ക്ക് ബേസിൽ ജോസഫ് കമന്റ് ചെയ്തത്. 'പക്ഷെ തക്ക സമയത്ത് ഞാൻ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ടു ' എന്ന് ടൊവിനോയും കമന്റ് ചെയ്തു. ഇരുവരുടെയും കമന്റുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT