Film News

'പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണം'; അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അവാർഡ് സ്വീകരിച്ച് നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ മന്ത്രി ആർ ബിന്ദു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അത്തരമൊരു പ്രസ്താവന നിർഭാ​ഗ്യകരമായിപ്പോയി എന്നും മനസ്സിൽ അടിഞ്ഞു കൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണ് അതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. ഒഴിവാക്കേണ്ട കാര്യം തന്നെയായിരുന്നു അതെന്നും നിരന്തര ബോധവത്കരണത്തിലൂടെയേ അത് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കൂ എന്നും മാധ്യമങ്ങളോട് ആർ ബിന്ദു പ്രതികരിച്ചു.

പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു കേരള സംസ്ഥാന ചലിച്ചത്ര പുരസ്കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രസം​ഗത്തിൽ അലൻസിയർ പറഞ്ഞത്. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്ന് പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. പ്രസ്താവനയിൽ സാമൂഹ മാധ്യമങ്ങളിൽ അലൻസിയറിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഒപ്പം അവാർഡ് ജേതാവായ സംവിധായിക ശ്രുതി ശരണ്യം അടക്കം നിരവധി പേർ അലൻസിയറിന്റെ പ്രസ്താവനയ്ക്കെതിരെ ​രം​ഗത്ത് വന്നിരുന്നു. ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നു എന്നും ഇത് നാണക്കേടാണെന്നും ശ്രുതി ഫേസ്ബുക്കിൽ കുറിച്ചു.

തുടർന്ന് വിവിധ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അലൻസിയർ പറഞ്ഞു. അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്കാരം അലൻസിയറിന് ലഭിച്ചത്. വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ വച്ചാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം നടന്നത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT