Film News

വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട് 'ജയ്ഭീം'; മുഹമ്മദ് റിയാസ്

'ജയ്ഭീം' മികച്ച സിനിമയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. സൂര്യ, ലിജോമോള്‍ ജോസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം, ആമസോണ്‍ പ്രൈമിലൂടെയായിരുന്നു പ്രേക്ഷകരിലേക്കെത്തിയത്. വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ചിത്രമെന്ന് മന്ത്രി പറഞ്ഞു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും 'ജയ്ഭീം' നീതി പുലര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.

മുഹമ്മദ് റിയാസിന്റെ വാക്കുകള്‍:

'സാഹചര്യങ്ങളെല്ലാം എതിരായി നില്‍ക്കുമ്പോഴും അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്‌ക്കാരമാണ് ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന സിനിമ.

അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യര്‍ നടത്തുന്ന ചെറുത്തു നില്‍പ്പുകളെ സൂര്യയുടെ വക്കീല്‍ ചന്ദ്രുവും, ലിജോ മോള്‍ ജോസിന്റെ സെന്‍ഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു.

ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും 'ജയ്ഭീം' നീതി പുലര്‍ത്തിയിട്ടുണ്ട്. വര്‍ത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുണ്ട് 'ജയ്ഭീം'.. മികച്ച സിനിമ.'

'പൊന്നിൻ കട്ടയാണെന്നാലും...' പി. ഭാസ്കരന്റെ അനശ്വര ഗാനം വീണ്ടും; 'അനന്തൻ കാട്' സിനിമയിലെ ആദ്യ ഗാനം

അർജന്റീനയുടെ കാവൽ മാലാഖയില്ലാത്ത ലോകകപ്പ്; എയ്ഞ്ചൽ ഡി മരിയ!

'ആരെയാണ് നീ അന്ന് കൊന്ന് കത്തിച്ചത്'; നിഗൂഢതകളുമായി 'ഉയിർ' ട്രെയ്‌ലർ

'കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പോലീസുകാരൻ ആകാൻ പറ്റുമോ' എന്ന് ചിദംബരം, അപ്പോൾ 'ബാലൻ' ചെയ്യാം എന്ന് തീരുമാനിച്ചു: ജീൻ പോൾ ലാൽ

'ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം' ദുബായില്‍ നടന്നു

SCROLL FOR NEXT