Film News

രാജമൗലിയെ 'രാജമൗലവി'യാക്കി മന്ത്രി ആന്റണി രാജു, നാക്കുപിഴയില്‍ ട്രോള്‍

സംവിധായകന്‍ എസ്.എസ് രാജമൗലിയെ 'രാജമൗലവി'യാക്കി ഗതാഗതമന്ത്രി ആന്റണി രാജു. തിരുവനന്തപുരത്ത് തെലുങ്ക് ചിത്രം ആര്‍.ആര്‍.ആര്‍ പ്രമോഷണല്‍ ഇവന്റില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് നാക്ക് പിഴ. 'ലോകചലച്ചിത്ര രംഗത്തെ കുലപതിയായ രാജമൗലവി' എന്നായിരുന്നു പ്രി റിലീസ് ഇവന്റില്‍ മന്ത്രി രാജമൗലിയെ പരിചയപ്പെടുത്തിയത്. ഈച്ചയെ വച്ച് പോലും സിനിമയുണ്ടാക്കിയാല്‍ അത് ലോകം മുഴുവന്‍ കാണുമെന്ന് തെളിയിച്ച ആളാണ് രാജമൗലിയെന്ന് ആന്റണി രാജു.

കേരളത്തിന്റെ സൂപ്പര്‍ഹീറോ എന്നാണ് ടൊവിനോ തോമസിനെ മന്ത്രി പരിചയപ്പെടുത്തിയത്. രാജമൗലിയും ജൂനിയര്‍ എന്‍.ടിആറും രാംചരണ്‍ തേജയും ടൊവിനോ തോമസും പങ്കെടുത്ത വേദിയിലാണ് മന്ത്രിയുടെ പരാമര്‍ശം.

മിന്നല്‍ മുരളിയെ പുകഴ്ത്തി രാജമൗലി

മിന്നല്‍ മുരളി സൂപ്പര്‍ഹിറ്റ് സൂപ്പര്‍ഹീറോയെന്ന് സംവിധായകന്‍ രാജമൗലിയില്‍. തിരുവനന്തപുരത്ത് പുതിയ സിനിമയുടെ പ്രമോഷനെത്തിയപ്പോഴാണ് രാജമൗലി മിന്നല്‍ മുരളിയെയും ടൊവിനോ തോമസിനെയും പ്രശംസിച്ചത്. ആര്‍.ആര്‍.ആര്‍ എന്ന സിനിമയിലെ താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ തേജ എന്നിവരും മിന്നല്‍ മുരളിയിലെ ടൊവിനോ തോമസിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്ന് പറഞ്ഞു.

ആര്‍.ആര്‍.ആര്‍ പ്രമോഷനല്‍ ഇവന്റിനെത്തിയതിന് ടൊവിനോ തോമസിന് നന്ദി പറഞ്ഞാണ് രാജമൗലി സംസാരിച്ച് തുടങ്ങിയത്. മിന്നല്‍ മുരളി ഗംഭീര ചിത്രമാണെന്നും രാജമൗലി. എന്നാണ് നമ്മുക്ക് സ്വന്തമായൊരു സൂപ്പര്‍ഹീറോയുണ്ടാവുക എന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. നമ്മുക്കൊരു സൂപ്പര്‍ഹിറ്റ് സൂപ്പര്‍ഹീറോയെ തന്നെ കിട്ടിയെന്ന് രാജമൗലി. വൈവിധ്യതയുള്ള നടനാണ് ടൊവിനോയെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍. ആ വൈവിധ്യതയെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ജൂനിയര്‍ എന്‍.ടി.ആര്‍.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT