Film News

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

ഉണ്ണി മുകുന്ദൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'മിണ്ടിയും പറഞ്ഞും' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. അതിമനോഹരമായ ഒരു ഫാമിലി എന്റർടെയ്നറായിരിക്കും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമ ഡിസംബർ 25 നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന‌ നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്‌ കുറുപ്പുമാണ്.

കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്. ടൊവിനോ തോമസിന്റെ ഹിറ്റ് ചിത്രമായ ലൂക്ക ഒരുക്കിയ സംവിധായകനും രചയിതാവും സംഗീതസംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്നൊരു കൗതുകം കൂടി ഈ ചിത്രത്തിനുണ്ട്.

കളങ്കാവലിലെ സ്റ്റീഫനിൽ നിന്ന് ബാഹുബലി നിർമ്മാതാക്കളുടെ 'ജോൺ ഡോ'യിലേക്ക്: സുശീൽ സുരേന്ദ്രൻ അഭിമുഖം

'മെറിബോയ്സ്' റിലീസ് ഡിസംബറിൽ; ചിത്രത്തിലെ ആദ്യ ക്യാമ്പസ് ഗാനം പുറത്തിറങ്ങി

ഭാവനയിലൂടെ യാഥാർഥ്യത്തെ മാറ്റാം; കഥകളുടെ ലോകം ചർച്ച ചെയ്ത് പുസ്കകമേള

വായനയുടെ വലിയ ആഘോഷം; ഷാർജ പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും

അങ്കിത് മേനോൻ മ്യൂസിക്കിൽ 'നെഞ്ചാടിയെ...'; 'പ്രേംപാറ്റ' പുതിയ ഗാനമെത്തി

SCROLL FOR NEXT