Film News

‘നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ, ഉപേക്ഷ വിചാരിക്കരുത്’

THE CUE

മിമിക്രി-ചലച്ചിത്ര താരം രാജിവ് കളമശേരിക്ക് ചികിത്സാ സഹായ അഭ്യര്‍ത്ഥനയുമായി തിരക്കഥാകൃത്ത് ശാന്തി വിള ദിനേശ്. മിനി സ്‌ക്രീനില്‍ എ കെ ആന്റണിയെയും വെള്ളാപ്പള്ളി നടേശനെയും സ്ഥിരമായി അവതരിപ്പിക്കാറുള്ള രാജിവ് കളമശേരി ഏറെ കാലമായി ചികിത്സയിലാണ്. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് തുടര്‍ന്നാണ് രാജിവ് കിടപ്പിലായത്.

ശാന്തിവിള ദിനേശിന്റെ കുറിപ്പ്

രാജീവ് കളമശ്ശേരിയെ അറിയാത്ത മലയാളിയുണ്ടാവില്ല....... കഴിഞ്ഞ 26 വര്‍ഷമായി ഏകെ ആന്റണിയേയും, വെള്ളാപ്പള്ളി നടേശനയും, ഒ രാജഗോപാലിനേയും വേദികളില്‍ അവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്ന ആളാണ് രാജീവ്.....!

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന രാജീവിന്റെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമല്ല...... പൊട്ടിച്ചിരിപ്പിച്ചവരുടെയൊന്നും സ്വകാര്യ ജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല എന്നത് ചരിത്ര സത്യം......!

രാജീവിന് പറക്കമുറ്റാത്ത അഞ്ച് പെണ്‍കുട്ടികളാണ്...... പെണ്‍കുട്ടികളല്ല ....... പെണ്‍കുഞ്ഞുങ്ങള്‍ ......!

രാജീവിന്റേതല്ലാത്ത കാരണത്താല്‍ പിരിഞ്ഞ ആദ്യഭാര്യ മൂന്നു കുഞ്ഞുങ്ങളെ നല്‍കിപ്പോയി...... അവരെ നോക്കാന്‍ വന്ന രണ്ടാംഭാര്യയില്‍ രണ്ട്.....!

പെട്ടന്നാണ് രാജീവ് രോഗിയായി മാറിയത്...... സുഹൃത്തുക്കള്‍ ഒരു പാട് സഹായിച്ചു..... ഭേദമായി വന്നതാണ്.... ഇപ്പോഴിതാ ഹൃദയം പിണങ്ങി.... കൊച്ചിയിലെ Renai Medicity യില്‍ കാര്‍ഡിയോളജി ചീഫ് ഡോക്ടര്‍ വിനോദിന്റെ ചികിത്സയിലായി.

അടിയന്തിരമായി ആഞ്ജിയോപ്‌ളാസ്റ്റി ചെയ്യണം .......

സുഹൃത്തുക്കളായ പട്ടണം റഷീദും, കലാഭവന്‍ റഹ്മാനും ഒക്കെ അതിനായുള്ള ഓട്ടത്തിലുമാണ്......

ഏകെ ആന്റണി, ഹൈബി ഈഡന്‍ മുതലായവരെ വിളിച്ച് സഹായം ചോദിച്ചു..... ചെയ്യാം എന്ന മറുപടിയും വന്നു..... മന്ത്രി ഏകെ ബാലനുമായും നല്ല ബന്ധമായിരുന്നു രാജീവിന്........

ശ്രമങ്ങള്‍ തുടരാം......

രാജീവിനെ സ്‌നേഹിക്കുന്നവര്‍ ചെറിയ തുകകള്‍എങ്കിലും നല്‍കണം ഈ അവസരത്തില്‍ ...... ഒന്നുമില്ലേലും നമ്മളെ കുറേ ചിരിപ്പിച്ചവനല്ലേ.......

ബാങ്ക് അക്കൗണ്ട് വിവരം ചുവടെയുണ്ട്....... ഉപേക്ഷ വിചാരിക്കരുത്..... ഒരു നിലാരംബ കുടുംബത്തിന്റെ രോദനം കലാകാരനെ സ്‌നേഹിക്കുന്ന മനസുകള്‍ കേള്‍ക്കണം .......

ശാന്തിവിള ദിനേശ്.

A S Rajeev

A/c No. 10120100187644

IFSC Code FDRL0001012

Federal Bank

Kalamassery Branch

Kochi

ഗാസയിലെ കരയുദ്ധം മനുഷ്യത്വമില്ലായ്മയുടെ അങ്ങേയറ്റം; ഡോ.എ.കെ.രാമകൃഷ്ണന്‍ അഭിമുഖം

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ഇതുവരെയുള്ള ജീത്തു ജോസഫ് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്‍തമാണ് മിറാഷ്: ആസിഫ് അലി

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

'ഭയങ്കര പൊട്ടന്‍ഷ്യലുള്ള നടനാണ് ധ്യാന്‍' എന്നാണ് ബേസില്‍ എന്നോട് പറഞ്ഞത്: മുഹാഷിന്‍

SCROLL FOR NEXT