Film News

'പരമസുന്ദരി' ഗ്രാമിയിലേക്ക്; സന്തോഷമറിയിച്ച് എ.ആര്‍ റഹ്മാന്‍

ബോളിവുഡ് ചിത്രം 'മിമി'ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ 64-ാമത് ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച വിവരം പങ്കുവെച്ച് എ.ആര്‍ റഹ്മാന്‍. മിമിയിലെ പരമസുന്ദരി എന്ന ഗാനം ദേശീയ തലത്തില്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്ത മാസങ്ങള്‍ കഴിഞ്ഞിട്ടും പരമസുന്ദരി എന്ന ഗാനം ഇപ്പോഴും ഇന്‍സ്റ്റഗ്രാം റീല്‍ ഹിറ്റാണ്.

'മിമിക്ക് വേണ്ടി ഞാന്‍ ചെയ്ത സൗണ്ട് ട്രാക്ക് 64-ാമത് ഗ്രാമി പുരസ്‌കാരത്തിലേക്ക് സമര്‍പ്പിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു' എന്നാണ് എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തത്. റഹ്മാന്റെ ട്വീറ്റിന് പിന്നാലെ മിമിയിലെ നായികയായ കൃതി സനോണും റഹ്മാന് അഭിനന്ദം അറിയിച്ച് ട്വീറ്റ് ചെയ്തു.

ലക്ഷ്മണ്‍ ഉട്ടേക്കര്‍ സംവിധാനം ചെയ്ത മിമി നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ കൃതി സനോണിന് പുറമെ പങ്കജ് തൃപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന ഒരു യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

ഫൺ-ആക്ഷൻ മൂഡിൽ യുവതാരങ്ങൾ ഒന്നിക്കുന്ന 'ഡർബി'; കേരള ഷെഡ്യൂൾ പൂർത്തിയായി

സേവ് ദ റിലീസ് ഡേറ്റ്! 'ഇന്നസെന്‍റ് ' സിനിമയുടെ രസകരമായ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

ചിരിക്കാനും പേടിക്കാനും ധൈര്യമായി ടിക്കറ്റെടുക്കാം; പ്രതീക്ഷയുണർത്തി 'നൈറ്റ് റൈഡേഴ്സ്' ട്രെയ്‌ലർ

"പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ

മാസ് ആക്ഷൻ എന്റെർടൈനർ, മിന്നൽ മുരളി ടീമിന്റെ 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം

SCROLL FOR NEXT