Film News

മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമായി ജോണ്‍ എബ്രഹാം; 'മൈക്ക്' ആഗസ്റ്റില്‍ തിയേറ്ററിലേക്ക്

ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. മികച്ച അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയുമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ പുതുമുഖ താരമായ രഞ്ജിത്ത് സജീവാണ് നായകന്‍.

ബിവെയര്‍ ഓഫ് ഡോഗ്സ് ഫെയിം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കല വിപ്ലവം പ്രണയം എഴുതിയ ആഷിഖ് അക്ബര്‍ അലിയാണ്. ഹൃദയം സിനിമയിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കള, ഓപ്പറേഷന്‍ ജാവ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഫീനിക്‌സ് പ്രഭു, ദേശീയ അവാര്‍ഡ് ജേതാവായ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, അടുത്തിടെ പുറത്തിറങ്ങിയ ഷൈലോക്ക് ഉള്‍പ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ രണദിവെ എന്നിവരും മൈക്കിന്റെ ഭാഗമാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായാണ് ചിത്രീകരിച്ചത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

SCROLL FOR NEXT