Film News

ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന 'മൈക്ക്'; ആഗസ്റ്റ് 19ന് റിലീസ്

ബോളിവുഡ് താരം ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രം മൈക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ആഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും. നവാഗതനായ രഞ്ജിത്ത് സജീവ്, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വിഷ്ണു ശിവപ്രസാദാണ് സംവിധാനം ചെയ്യുന്നത്.

ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമകാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചന ആഷിഖ് അക്ബര്‍ അലിയാണ്.

രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് എന്നിവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം രണദിവെ, ചിത്രസംയോജനം വിവേക് ഹര്‍ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം നിര്‍വഹിക്കുന്നത്. മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ പിന്നിലുള്ള സുരേഷ് മുകുന്ദ്, നൃത്തസംവിധായകര്‍ ഗായത്രി രഘുറാം, ഗ്രീഷ്മ നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്തസംവിധാനം ചെയ്യുന്നത്.

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സോണിയ സാന്‍ഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജന്‍ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്‌സ് പ്രഭുവും, അര്‍ജ്ജുനുമാണ്. രാഹുല്‍ രാജിന്റേതാണ് സ്റ്റില്‍സ്. ഡേവിസണ്‍ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍ ജയറാം രാമചന്ദ്രന്‍. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT