Film News

'മിഡ്‌നൈറ്റ് റണ്‍' യൂ ട്യൂബ് ചാനലില്‍, ദിലീഷ് പോത്തനും ചേതനും കഥാപാത്രങ്ങളായ ത്രില്ലര്‍

ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം 'മിഡ്‌നൈറ്റ് റണ്‍' യൂ ട്യൂബില്‍. മ്യൂസിക് 247 ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തനും ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളായ മിഡ്‌നെറ്റ് റണ്‍ 25ലേറെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഒറ്റ രാത്രിയില്‍ ഒരു ലോറിക്കകത്ത് പൂര്‍ണമായും നടക്കുന്ന ഷോര്‍ട്ട് ഫിലിം രമ്യാ രാജാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലും, ബുസാന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും മിഡ്‌നൈറ്റ് റണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബി.ടി അനില്‍ കുമാറിന്റേതാണ് കഥ. ഗീരീഷ് ഗംഗാധരന്‍ ക്യാമറയും കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് എരിയാലത്താണ് നിര്‍മ്മാണം.

ദിലീഷ് പോത്തനും ചേതന്‍ ജയലാലിനുമൊപ്പം ഒരു ലോറിയും പ്രധാന കഥാപാത്രമാകുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. ബോണി എം ജോയ് സൗണ്ട് മിക്സിംഗും സിജി നോബല്‍ തോമസ് വസ്ത്രാലങ്കാരവും ആഷിക് എസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സാജന്‍ ആര്‍ ശാരദയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മിറാഷ് ഖാന്‍ അസോസിയേറ്റ് ഡയറക്ടര്‍.

കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി മിഡ്‌നൈറ്റ് റണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്‌മെന-മിന്‍സ്‌ക് രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ആസം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലും ഷോര്‍ട്ട് ഫിലിം ഉണ്ടായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT