Film News

'പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഒരേ തൂവല്‍പക്ഷികളായ ട്വിസ്റ്റ്', സ്വര്‍ണ്ണക്കടത്തില്‍ മിഥുന്‍ മാനുവല്‍ തോമസ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയും ഉയര്‍ന്ന ആരോപണത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവമെന്ന് മിഥുന്‍. സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് മിഥുന്‍ മാനുവല്‍ തോമസ്.

മിഥുന്‍ മാനുവല്‍ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. പിണറായി സാര്‍, നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി.. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല.. ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. കഷ്ടം..

ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെ നീക്കിയിരുന്നു. സരിത് വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജുകളില്‍ എത്തിക്കുന്ന സ്വര്‍ണം സ്വപ്‌ന സുരേഷ് പുറത്തെത്തിക്കുകയാണ് ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടേക്കാണ് സ്വര്‍ണം അയച്ചതെന്ന് കസ്റ്റംസ് പരിശോധിച്ച് വരികയാണ്.

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT